Palakkad RSS പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾ രക്ഷപ്പെട്ടതിന് കേരള പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി എംപി

പ്രതികൾ രക്ഷപ്പെട്ടതിൽ പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു, 

Written by - Zee Malayalam News Desk | Last Updated : Nov 21, 2021, 05:54 PM IST
  • പ്രതികൾ രക്ഷപ്പെട്ടതിൽ പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു,
  • മമ്പറത്ത് സഞ്ജിത്തിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോടായി സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
Palakkad RSS പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾ രക്ഷപ്പെട്ടതിന് കേരള പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി എംപി

Palakkad : പാലക്കാട് മമ്പറത്ത് RSS പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെട്ടതിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി (Suresh Gopi). പ്രതികൾ രക്ഷപ്പെട്ടതിൽ പൊലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു, മമ്പറത്ത് സഞ്ജിത്തിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോടായി സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

"കൊലപാതകത്തിന് ശേഷം പ്രതികള്‍ക്ക് ഇവിടെനിന്ന് രക്ഷപെടാനുള്ള പാതകളിലൊന്നും പൊലീസിന്റെ നിരീക്ഷണമില്ലേ? വിവരം പൊലീസ് സ്‌റ്റേഷനിലെത്തിയ സമയത്ത് ആരൊക്കെ ഡ്യൂട്ടിയിലുണ്ടായിരുന്നോ അവർ ഉത്തരം പറഞ്ഞേ മതിയാകൂ. സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷിച്ച് ഉത്തരം പറയിച്ചില്ലെങ്കില്‍ നമുക്ക് നോക്കാം, വെറെ വഴിയുണ്ട്" സഞ്ജിത്തിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോടായി സുരേഷ് ഗോപി പറഞ്ഞു.

ALSO READ : Palakkad RSS Worker Murder : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊല്ലപ്പെടുത്തിയത് രാഷ്ട്രീയ പക മൂലമാണെന്ന് പൊലീസ് എഫ്ഐആർ

കേസിൽ കഴിഞ്ഞ ദിവസമാണ് പൊലീസ് എഫ്ഐആർ സമർപ്പിച്ചത്. റിപ്പോർട്ട് പ്രകാരം രാഷ്ട്രീയ പകയാണ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ കാരണം. സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ SDPI ആണെന്ന് ആരോപണവുമായി BJP നേരത്തെ രംഗത്തെത്തിയിരുന്നു.

ALSO READ : Palakkad RSS Worker Murder | അക്രമിസംഘം സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു

എന്നാൽ പ്രതികളുടെ പേര് എഫ്ഐആരിൽ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല കൊലപാതകത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടില്ല.  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ഒരു പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. 

കൂടാതെ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ CCTV ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണം എന്ന് പോലീസ് അഭ്യർത്ഥിച്ചിരുന്നു. വെളുത്ത നിറത്തിലുള്ള പഴയ മോഡൽ മാരുതി 800 കാറാണ് ദൃശ്യത്തിലുള്ളത്. 

ALSO READ : ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; തലയിൽ ആറ് വെട്ടുകൾ, ശരീത്തിൽ മുപ്പതിലേറെ വെട്ട്; മരണ കാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ്, ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇൻസ്‌പെക്ടർ ജെ മാത്യു, കസബ ഇൻസ്‌പെക്ടർ രാജീവ്, കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം ശശിധരൻ, നെന്മാറ ഇൻസ്‌പെക്ടർ എ ദീപകുമാർ, ചെർപ്പുളശ്ശേരി ഇൻസ്‌പെക്ടർ എം സുജിത് എന്നിവരടങ്ങിയ 34 അംഗ സംഘത്തെയാണ് നിലവിൽ അന്വേഷണത്തിന് നിയോഗിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News