Adoor Gopalakrishnan: 'ജാതി വിവേചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നുവെന്ന ആരോപണത്തിൻ ഉറച്ച് നിൽക്കുന്നു'; അടൂരിൻറെ രാജിയിൽ പ്രതികരിച്ച് വിദ്യാർഥികൾ

Adoor Gopalakrishnan resignation: ജാതി വിവേചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നുവെന്ന ആരോപണത്തിൻ ഉറച്ച് നിൽക്കുന്നുവെന്നും അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : Jan 31, 2023, 02:43 PM IST
  • ദളിത് വിഭാഗത്തിൽപ്പെട്ടവർ ശുചികരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഇല്ലെന്ന് അടൂർ പറയുന്നത് തെറ്റാണ്
  • ഒരാൾ ദളിത് വിഭാഗത്തിൽപ്പെട്ടയാളും മൂന്ന് പേർ ഒബിസി വിഭാഗത്തിൽപ്പെട്ടവരുമാണ്
  • ഇതിൽ മൂന്ന് പേർ വിധവകളാണ്
  • ശങ്കർ മോഹൻ്റ വീട്ടിലെ ശുചിമുറി കഴുകിച്ചെന്ന് ആവർത്തിച്ച് വനിത തൊഴിലാളികൾ രം​ഗത്തെത്തി
Adoor Gopalakrishnan: 'ജാതി വിവേചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നുവെന്ന ആരോപണത്തിൻ ഉറച്ച് നിൽക്കുന്നു'; അടൂരിൻറെ രാജിയിൽ പ്രതികരിച്ച് വിദ്യാർഥികൾ

തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജി വെച്ച ശേഷം പ്രതികരണവുമായി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ. രാജി സ്വാഗതം ചെയ്യുന്നുവെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. ജാതി വിവേചനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നുവെന്ന ആരോപണത്തിൻ ഉറച്ച് നിൽക്കുന്നുവെന്നും അന്വേഷണ റിപ്പോർട്ട് പുറത്ത് വിടണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

ദളിത് വിഭാഗത്തിൽപ്പെട്ടവർ ശുചികരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഇല്ലെന്ന് അടൂർ പറയുന്നത് തെറ്റാണ്. ഒരാൾ ദളിത് വിഭാഗത്തിൽപ്പെട്ടയാളും മൂന്ന് പേർ ഒബിസി വിഭാഗത്തിൽപ്പെട്ടവരുമാണ്. ഇതിൽ മൂന്ന് പേർ വിധവകളാണ്. അതേസമയം, തങ്ങളെ വേട്ടയാടുന്നുവെന്ന് ജീവനക്കാർ ആരോപിച്ചു. ഈ മാസം ശമ്പളമില്ലെന്ന് അറിയിപ്പ് കിട്ടി. കഴിഞ്ഞ മാസം രണ്ടായിരം രൂപ വെട്ടിക്കുറച്ചുവെന്നും തൊഴിലാളികൾ പറഞ്ഞു. ശങ്കർ മോഹൻ്റ വീട്ടിലെ ശുചിമുറി കഴുകിച്ചെന്ന് ആവർത്തിച്ച് വനിത തൊഴിലാളികൾ രം​ഗത്തെത്തി.

ALSO READ: Adoor Gopalakrishnan: ദിലീപ് കുറ്റവാളിയാണെന്ന് കോടതി പറഞ്ഞോ? കോടതി പറഞ്ഞാലേ ഞാൻ വിശ്വസിക്കൂ; വീണ്ടും ദിലീപിനെ പിന്തുണച്ച് അടൂർ ​ഗോപാലകൃഷ്ണൻ

ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെയുള്ള വിദ്യാർത്ഥികളുടെ സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് അടൂർ സ്വീകരിച്ചതെന്നായിരുന്നു ആരോപണം. സിനിമ മേഖലയിൽ നിന്നടക്കം അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും അടൂർ രാജിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചതായി അടൂർ അറിയിച്ചത്. 

ശങ്കർ മോഹനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് അടൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരക്കഥാ രചനയിലും സംവിധാനത്തിലും പൂനഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദാനന്തരബിരുദം നേടിയിട്ടുള്ള ശങ്കർ മോഹൻ രാജ്യത്തെ സിനിമയെ സംബന്ധിക്കുന്ന എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലും സേവനം നടത്തിയിട്ടുള്ള ആളാണ്. അത്തരത്തിൽ ആത്മാർഥമായി പ്രവർത്തിച്ച ഒരാളെയാണ് ക്ഷണിച്ചുവരുത്തി അപമാനിച്ചത്.

ALSO READ: Adoor Gopalakrishnan: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് അടൂർ ഗോപാലകൃഷ്ണൻ

ശങ്കറിനോളം ചലച്ചിത്രസംബന്ധമായ അറിവോ പ്രവർത്തന പരിചയമോ ഉള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ലെന്ന് അടൂർ പറഞ്ഞു. ശങ്കർ മോഹനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമാണ്. ഒരു ദളിത് ക്ലർക്ക് വിദ്യാർത്ഥികളെ സ്വാധീനിച്ചു വാർത്ത പരത്തി. ഇയാൾക്കെതിരെ ഫയലുകൾ പൂഴ്ത്തി വച്ചതിന് നോട്ടീസ് നൽകിയിരുന്നുവെന്നും അടൂർ ​ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News