Stray Dogs: വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ചത്തു; നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Kerala Stray Dog Attack: 14 പേരെ കടിച്ച നായയെ തിങ്കളാഴ്ചയാണ് പിടികൂടിയത്, തുടർന്ന് മറവൻതുരുത്ത് മൃ​ഗാശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ നായ ചത്തു.

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 09:00 AM IST
  • ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള നിയമസാധുത പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരും
  • തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്
Stray Dogs: വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ചത്തു; നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: 14 പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വൈക്കത്ത് 14 പേരെ കടിച്ച നായയ്ക്കാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. മറവൻതുരുത്ത് മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ബുധനാഴ്ച നായ ചത്തിരുന്നു. തുടർന്ന് നായയുടെ മൃതദേഹം തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചിരുന്നു.

14 പേരെ കടിച്ച നായയെ തിങ്കളാഴ്ചയാണ് പിടികൂടിയത്, തുടർന്ന് മറവൻതുരുത്ത് മൃ​ഗാശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നായ ചത്തത്. നായയുടെ കടിയേറ്റവർക്ക് കൃത്യമായി കുത്തിവെപ്പ് നൽകിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് മറവൻതുരുത്ത് പഞ്ചായത്ത് അറിയിക്കുന്നത്.

ALSO READ: Blood Circulation: രക്തചംക്രമണം മികച്ചതാക്കാം... വിവിധ രോ​ഗങ്ങളെ തടയാം; ഈ ഭക്ഷണങ്ങൾ കഴിക്കൂ

കഴിഞ്ഞ പതിനേഴാം തിയതി മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് വൈക്കത്ത് 14 പേരെ തെരുവ് നായ ആക്രമിച്ചത്. തുടര്‍ന്ന് നായയെ പിടികൂടി മറവന്‍തുരുത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. അതേസമയം, ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുള്ള നിയമസാധുത പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരും. തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.

തെരുവുനായകളെ കൊല്ലാന്‍ ക്രിമിനല്‍ നടപടിചട്ടത്തിലെ 133ആം വകുപ്പ് പ്രയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായാണ് യോ​ഗം ചേരുന്നത്. നായകളെ കൊല്ലാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. പൊതുജനങ്ങള്‍ക്ക് ഭീഷണിയായ നായകളെ 133ആം വകുപ്പ് ഉപയോഗിച്ച് കൊല്ലാനാകുമെന്ന് മുന്‍പ് ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ വിലയിരുത്തലുണ്ടായിരുന്നു. കണ്ണൂരില്‍ ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സര്‍ക്കാര്‍തലത്തിൽ പ്രശ്നപരിഹാരത്തിന് നീക്കങ്ങള്‍ സജീവമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News