പാർട്ടി കോൺഗ്രസ് തോരണത്തിന് വരെ സുരക്ഷ; സർക്കുലറുമായി കണ്ണൂർ റേഞ്ച് ഡി ഐ ജി

രാത്രി കാലങ്ങളിൽ എല്ലാ വാഹനങ്ങളും പരിശോധിക്കാനും കർശന നിർദേശം .

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 02:12 PM IST
  • രാത്രി കാലങ്ങളിൽ എല്ലാ വാഹനങ്ങളും പരിശോധിക്കാനും കർശന നിർദേശം
  • പൊതു സ്ഥലങ്ങൾ കയ്യേറി സ്ഥാപിച്ച സ്തൂപങ്ങളും, തോരണങ്ങളും നീക്കം ചെയ്യാതെ അതിന് സംരക്ഷണം നൽകാനാണ് സർക്കുലറെന്ന് വിമർശനം
  • രാത്രി 11 മണി മുതൽ രാവിലെ വരെ വാഹന പരിശോധന നടത്താനും ഉത്തരവിൽ പറയുന്നു
പാർട്ടി കോൺഗ്രസ് തോരണത്തിന് വരെ  സുരക്ഷ;  സർക്കുലറുമായി കണ്ണൂർ റേഞ്ച് ഡി ഐ ജി

കണ്ണൂർ: സി പി എം പാർട്ടി കോൺഗ്രസിൻ്റെ പ്രചരണാർത്ഥം കണ്ണൂരിൽ പൊതു സ്ഥലങ്ങളും, പൊതു ഇടങ്ങളും കയ്യേറി സ്ഥാപിച്ച സ്തൂപങ്ങൾക്കും  കൊടിതോരണങ്ങൾക്കും സംരക്ഷണം ഏർപ്പെടുത്താൻ കണ്ണൂർ റേഞ്ച് ഡി ഐ ജി യുടെ വിചിത്ര സർക്കുലർ. കണ്ണൂർ റേഞ്ച് ഡി ഐ ജി രാഹുൽ ആർ നായരാണ് സർക്കുലർ ഇറക്കിയത്.

പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സ്ഥാപിച്ച സ്തൂപങ്ങളും കൊടിതോരണങ്ങളും രാത്രിയുടെ മറവിൽ നശിപ്പിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി സർക്കുലർ. പുതുതായി ഓരോ സ്റ്റേഷൻ പരിധിയിലും ബൈക്ക് പട്രോളിംഗും, പോലീസ്  പിക്കറ്റിംഗും കൂടുതൽ വാഹന പരിശോധനയും ഏർപ്പെടുത്താൻ ഉത്തരവ്.

രാത്രി കാലങ്ങളിൽ എല്ലാ വാഹനങ്ങളും പരിശോധിക്കാനും കർശന നിർദേശം . പൊതു സ്ഥലങ്ങൾ കയ്യേറി സ്ഥാപിച്ച സ്തൂപങ്ങളും, തോരണങ്ങളും നീക്കം ചെയ്യാതെ അതിന് സംരക്ഷണം നൽകാനാണ് സർക്കുലറെന്ന് വിമർശനം. കണ്ണൂർ റേഞ്ച് ഡി ഐ ജി കഴിഞ്ഞ ദിവസമാണ് സി ഒ ബി സന്ദേശമായി സർക്കുലർ ഇറക്കിയത്. കണ്ണൂർ, കാസർഗോഡ്, വയനാട് ,കോഴിക്കോട് ഉൾപ്പടെയുള്ള ജില്ല പോലീസ് മേധാവികൾക്കും, ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുമാണ് സർക്കുലർ.

കണ്ണൂരിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും, സ്തൂപങ്ങളും നശിപ്പിച്ച സംഭവങ്ങൾ റിപ്പോർട്ട് v ചെയ്തതായി സർക്കുലറിൽ വ്യക്തമാക്കുന്നു. കണ്ണൂർ ജില്ലയിലെ രാഷ്ട്രിയ പാർട്ടികൾ തമ്മിൽ നിരന്തരം സംഘർഷങ്ങൾ ഏർപ്പെടുന്നതും അത് വലിയ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. 4പ്രധാന നിർദേശങ്ങളാണ് സർക്കുലറിലുള്ളത്. എല്ലാ സ്റ്റേഷനുകളിലും നൈറ്റ് പട്രോളിംഗിന് പുറമെ അവരുടെ സ്റ്റേഷൻ പരിധിയിൽ ബൈക്ക് പട്രോളിംഗും, രണ്ട് വാഹന പരിശോധന പോയിൻ്റ് സ്ഥാപിക്കാനും നിർദേശം.

ഒപ്പം രാത്രി 11 മണി മുതൽ രാവിലെ വരെ വാഹന പരിശോധന നടത്താനും ഉത്തരവിൽ പറയുന്നു..മൊബൈൽ പട്രോളിംഗ് ,ബൈക്ക് പട്രോളിംഗ് എന്നിവയുടെ ലൊക്കേഷൻ രണ്ട് മണിക്കൂർ കൂടുമ്പോൾ കൺട്രോൾ റൂമിൽ അറിയിക്കണം.തുടങ്ങിയ കർശന നിർദേശങ്ങളാണ്  സർക്കുലറിലുള്ളത്.

സർക്കുലർ പോലീസ് ഉദ്യോഗസ്ഥർക്ക് ഇടയിൽ ചർച്ച ആയിട്ടുണ്ട്.ഇത് നടപ്പിലാക്കാൻ  പോലീസ് ഉദ്യോഗസ്ഥർ അധിക ഡ്യൂട്ടി എടുക്കേണ്ടി വരുമെന്നും വിമർശനമാണ് ഉയരുന്നത് പൊതു സ്ഥലങ്ങളും, സർക്കാർ സ്ഥാപനങ്ങളുടെ മതിലും, നടപ്പാതകളും കയ്യേറിയാണ് മിക്ക സ്തൂപങ്ങളും സ്ഥാപിച്ചിരിക്കുന്നതും കൊടിതോരണങ്ങൾ കെട്ടിയിരിക്കുന്നതും.

ഇതിനെതിരെ നടപടി എടുക്കേണ്ട പോലീസ് കയ്യേറ്റത്തെ സംരക്ഷിക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്. ധർമ്മടം പോലീസ് സ്റ്റേഷനിലെ ഒരു എസ്ഐയെ പെരിങ്ങോംമിലേക്ക്  സ്ഥലം മാറ്റിയത്  പാർട്ടി കോൺഗ്രസിൻ്റെ പ്രചാരണ  ബോർഡ് നഷ്ടപ്പെട്ടതിനെ തുടർന്നാണെന്ന വിമർശനവും പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News