Cpim Party Congress: 2022-ലെ സി.പി.എം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ, കോവിഡ് കാലത്ത് സമ്മേളനങ്ങൾ നടത്തുന്നതിൽ ആശങ്ക

നിലവിലെ രാഷ്ട്രീയ സാഹചര്യവും ബം​ഗാളിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 8, 2021, 03:36 PM IST
  • പശ്ചിമബം​ഗാളിലെ രാഷ്ട്രീയ നയങ്ങളിലും തീരുമാനങ്ങളിലും ബം​ഗാൾ ഘടകത്തിനെതിരെ വലിയ വിമർശനമുണ്ടായി.
  • കോൺ​ഗ്രസുമായി സഖ്യം വേണ്ടായിരുന്നുവെന്ന നിലപാടുകൾ കേന്ദ്രകമ്മിറ്റിയിൽ ചിലർ ഉയർത്തി
  • . പശ്ചിമബം​ഗാളിൽ തിരിച്ചു വരാൻ എന്താണ് വേണ്ടതെന്ന കാര്യം പാർട്ടി സമ്മേളനങ്ങളിൽ കാര്യമായി ചർച്ച ചെയ്യണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.
Cpim Party Congress: 2022-ലെ സി.പി.എം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ, കോവിഡ് കാലത്ത് സമ്മേളനങ്ങൾ നടത്തുന്നതിൽ ആശങ്ക

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺ​ഗ്രസിന് കണ്ണൂ‍ർ ആതിഥ്യമരുളും. ദില്ലിയിൽ ചേ‍ർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോ​ഗത്തിലാണ് കണ്ണൂരിനെ പാർട്ടി കോൺ​ഗ്രസിനുള്ള വേദിയായി തെരഞ്ഞെടുത്തത്. കൊവിഡ് സാഹചര്യത്തിൽ പാർട്ടി സമ്മേളനങ്ങൾ എങ്ങനെ നടത്തും എന്ന കാര്യത്തിൽ പാർട്ടി നേതൃത്വത്തിൽ ആശങ്കയുണ്ടെന്നാണ് സൂചന. മൂന്നാം തരം​ഗം അടക്കം സ്ഥിതി മോശമായാൽ ഉചിതമായ തീരുമാനം ആ ഘട്ടത്തിലെടുക്കാം എന്ന ധാരണയിലാണ് കണ്ണൂരിനെ വേദിയായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. 

നിലവിലെ രാഷ്ട്രീയ സാഹചര്യവും ബം​ഗാളിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു. വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോ​ഗത്തിൽ ധാരണയായി. തലമുറമാറ്റമടക്കം കേരളത്തിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും കേന്ദ്രകമ്മിറ്റി ശരിവച്ചു. ‌

ALSO READ : India-China Border Issue: കിഴക്കൻ ലഡാക്കിൽ നിർണായക നീക്കം, സൈനികരെ പിൻവലിച്ച് ഇന്ത്യയും ചൈനയും

അതേസമയം പശ്ചിമബം​ഗാളിലെ രാഷ്ട്രീയ നയങ്ങളിലും തീരുമാനങ്ങളിലും ബം​ഗാൾ ഘടകത്തിനെതിരെ വലിയ വിമർശനമുണ്ടായി. കോൺ​ഗ്രസുമായി സഖ്യം വേണ്ടായിരുന്നുവെന്ന നിലപാടുകൾ കേന്ദ്രകമ്മിറ്റിയിൽ ചിലർ ഉയർത്തി. പശ്ചിമബം​ഗാളിൽ തിരിച്ചു വരാൻ എന്താണ് വേണ്ടതെന്ന കാര്യം പാർട്ടി സമ്മേളനങ്ങളിൽ കാര്യമായി ചർച്ച ചെയ്യണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. 

ALSO READ: Kerala Weekend Lockdown: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

ഒൻപത് വർഷത്തിന് ശേഷമാണ്  കേരളത്തിലേക്ക് പാർട്ടി കോൺ​ഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺ​ഗ്രസ് ചേർന്നിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News