State Film Award Controversy: സംവിധായകൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; നടപടി വിനയന്റെ പരാതിയിൽ

രഞ്ജിത്തിനതെിരായ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയും ശബ്ദസന്ദേശങ്ങളും വിനയന്‍ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 03:49 PM IST
  • അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
  • സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു.
  • ഈ പരാതിയിലാണ് നടപടി.
State Film Award Controversy: സംവിധായകൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; നടപടി വിനയന്റെ പരാതിയിൽ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് നടപടി. 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന തന്റെ സിനിമയ്ക്ക് അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

രഞ്ജിത്തിനതെിരായ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയും ശബ്ദസന്ദേശങ്ങളും വിനയന്‍ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കുകയും ചെയ്തിട്ടുണ്ട്. മന്ത്രി സജി ചെറിയാൻ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിനയൻ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.

Also Read: State Film Awards Controversy: 'ഒന്നന്വേഷിച്ചിട്ടു വേണമായിരുന്നു ക്ലീൻ ചിറ്റു കൊടുക്കാൻ'; സജി ചെറിയാന്റെ പ്രതികരണത്തിൽ മറുപടിയുമായി വിനയൻ

എഐവൈഎഫും സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്‌. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയാണ് പരാതി നൽകിയത്. ചലച്ചിത്ര അക്കാദമിക്ക് പുറത്തുള്ളവരെ കൊണ്ട് പരാതി അന്വേഷിപ്പിക്കണം എന്നാണ് ആവശ്യം. ജൂറി അംഗങ്ങളുടെ ശബ്ദരേഖയിൽ പറയുന്ന കാര്യങ്ങൾ ഗുരുതരമാണ്. അക്കാദമി ചെയർമാന്‍റെ  ഇടപെടലുകൾ അവാർഡിന്‍റെ ശോഭ കെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News