Idukki Tourism Strike | അവധിക്ക് ഇടുക്കിയിലേക്കാണോ? ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമരമുണ്ട്, അറിഞ്ഞിരിക്കാം

ഇതോടെ ജലാശയത്തിലൂടെയുള്ള ബോട്ടിങ്ങ് അടക്കമുള്ള യാത്രകൾ നടത്താൻ കഴിയാത്ത അവസ്ഥയിലാണ് സഞ്ചാരികൾ

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 12:21 PM IST
  • ഒൻപത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്
  • സമരം ആരംഭിച്ചതോടെ ജലാശയങ്ങളിലൂടെയുള്ള ബോട്ടിങ്ങ് ആസ്വാദിക്കാൻ സഞ്ചാരികൾക്ക് കഴിയുന്നില്ല
  • ഹൈഡൽ ടൂറിസം സെന്ററുകളിലും സമരം ആരംഭിച്ചതോടെ മൂന്നാറിലെ ടൂറിസം സ്തംഭിക്കും
Idukki Tourism Strike | അവധിക്ക് ഇടുക്കിയിലേക്കാണോ? ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമരമുണ്ട്, അറിഞ്ഞിരിക്കാം

ഇടുക്കി: ഇടുക്കി ജില്ലയിലേക്ക് ടൂർ പോകുന്നവരാണെങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇടുക്കിയിലെ ഹൈഡൽ ടൂറിസം സെന്ററുകളിൽ വിനോദ സഞ്ചാരികളെ കടത്തിവിടാതെ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ് ജീവനക്കാർ .സിഐടിയുവിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ മൂന്നാറിലെ നാലോളം ഹൈഡൽ ടൂറിസം സെന്ററുകളിലും ഇടുക്കി  ചെങ്കുളം സെന്ററുകളിലുമാണ് കവാടത്തിൽ കുത്തിയിരുന്ന് ജീവനക്കാർ സമരം ആരംഭിച്ചിരിക്കുന്നത്.

ഇതോടെ ജലാശയത്തിലൂടെയുള്ള ബോട്ടിംങ്ങ് അടക്കമുള്ള യാത്ര നടത്താൻ കഴിയാതെ മടങ്ങുകയാണ് ഇവിടങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾ. ജിവനക്കാരെ സ്ഥിരപ്പെടുത്തുക, ശമ്പള വെട്ടികുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക, അടഞ്ഞുകിടക്കുന്ന സെന്ററുകൾ തുറക്കുക തുടങ്ങിയ ഒൻപത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ മൂന്നാർ മാട്ടുപ്പെട്ടി കുണ്ടള എക്കാപോയിന്റ്  തുടങ്ങിയ ഹൈഡൽ ടൂറിസം സെന്ററുകളിലും ചെങ്കുളം ഇടുക്കി തുടങ്ങിയ പാർക്കുകളിലെ ജിവനക്കാരുമാണ് പണിമുടക്കുന്നത്. ജീവക്കാരുടെ ശബളം വെട്ടികുറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക,  ജീവനക്കാരെ സ്ഥിരപ്പെടുത്തുക , ശബള പരിഷ്കരണം നടപ്പിലാക്കുക സെന്ററിലെ ആക്ടിവിറ്റികൾ  സ്വകാര്യവ്യക്തികൾക്ക് നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ഒൻപത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മൂന്നാറിൽ ആരംഭിച്ച അനിശ്ചിതകാല സമരം ദേവികുളം എംഎൽഎ അഡ്വ. എ രാജ ഉദ്ഘാടനം ചെയ്തു
.

ജീവനക്കാർ സമരം ആരംഭിച്ചതോടെ കാടുകളുടെ ദൃശ്യഭംഗി ആസ്വാദിച്ച് ജലാശയങ്ങളിലൂടെയുള്ള ബോട്ടിങ്ങ് ആസ്വാദിക്കാൻ സഞ്ചാരികൾക്ക് കഴിയുന്നില്ല. അവധി ദിവസമായതിനാൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ ബോട്ടിംങ്ങ് നടത്താൻ എത്തിയത്. എന്നാൽ ജീവനക്കാർ കവാടത്തിൽ കുത്തിയിരുന്ന് സമരം ആരംഭിച്ചതോടെ പലരും നിരാശയോടെ മടങ്ങുകയാണ്. വരയാടുകളുടെ പ്രജനനക്കാലം ആരംഭിച്ചതിനാൽ രാജമലയിലും സന്ദർശകർക്ക് പ്രവേശനമില്ല. ഹൈഡൽ ടൂറിസം സെന്ററുകളിലും സമരം ആരംഭിച്ചതോടെ മൂന്നാറിലെ ടൂറിസം സ്തംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News