Kozhikode: പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ (Bishop Franco Mullakkal) മൊഴി കൊടുത്ത കന്യാസ്ത്രീ സിസ്റ്റർ ലൂസി മരണ ശേഷം ശരീരവും അവയവങ്ങളും ദാനം ചെയ്യാനുള്ള നടപടികൾ പൂർത്തിയാക്കി. മുമ്പ് തന്നെ മരണശേഷം അവയവങ്ങളും ശരീരവും ദാനം ചെയ്യുമെന്ന് സിസ്റ്റർ പ്രതിജ്ഞ എടുത്തിരുന്നെങ്കിലും ഇപ്പോഴാണ് നടപടികൾ പൂർത്തിയാക്കിയത്. ഞയറാഴ്ച്ച കോഴിക്കോട് മെഡിക്കൽ കോളേജിളിലാണ് സിസ്റ്റർ അവയവ ദാനത്തിനുള്ള അവസാന നടപടികളും ചെയ്തത്.
2015 ലാണ് സിസ്റ്റർ ലൂസി കിഡ്നി (Kidney) മാറ്റി വെയ്ക്കൽ അത്യവശ്യമായ ഒരാൾക്ക് കിഡ്നി ദാനം ചെയ്യാൻ അനുവാദം ചോദിച്ച് കൊണ്ട് കാത്തോലിക്ക പള്ളി അധികൃതരോട് കത്തെഴുതിയത്. എന്നാൽ അധികൃതർ ആ തീരുമാനത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിസ്റ്റർ ലൂസി പറയുന്നതനുസരിച്ച് കിഡ്നി ദാനം ചെയ്താൽ അതിന് ശേഷം പള്ളി ഏറ്റെടുക്കേണ്ടി വരുന്ന ചിലവുകൾ ചൂണ്ടികാട്ടിയാണ് കിഡ്നി ദാനം ചെയ്യുന്നതിനെ നിരുത്സാഹപെടുത്തിയത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കേസിൽ പള്ളി അധികൃതർ സിസ്റ്റർ ലൂസിയെയും പീഡനത്തിന് (Rape) ഇരയാക്കപ്പെട്ട സിസ്റ്ററിനെയും ഭീഷണിപെടുതുകയും തെമ്മാടി കുഴിയിൽ അടക്കുമെന്നും പറഞ്ഞതിനെ തുടർന്നാണ് അവയവ ദാനം നടത്താനുള്ള തീരുമാനം സിസ്റ്റർ ലൂസി വീണ്ടും എടുത്തത്. സിസ്റ്റർ പറയുന്നതുനുസരിച്ച് ഒരു മനുഷ്യന് ആത്മശാന്തി ലഭിക്കുന്നത് ജീവിച്ചിരിക്കുമ്പോഴാണ് മരിച്ചതിന് ശേഷമല്ല. ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന നന്മകളാണ് മനുഷ്യനെ ദൈവ സന്നിധിയിൽ എത്തിക്കുന്നത്.
ഇപ്പോൾ മാറ്റം വരണ്ട സമയം ആയി കഴിഞ്ഞു. കോവിഡ് (Covid 19) രോഗബാധ ഉണ്ടായ ഘട്ടത്തിൽ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരേയും ദഹിപ്പിക്കുകയാണ് ചെയ്തത്. ആചാരങ്ങളും അനുഷ്ടാങ്ങളും സമയതിനനുസരിച്ച് മാറണമെന്ന് ഞാൻ ബോധവതിയാണെന്നും സിസ്റ്റർ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയതിന് ശേഷം പള്ളി സിസ്റ്റർ ലൂസിയെ പ്രാർഥിക്കുന്നതിൽ നിന്ന് പോലും വിലക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...