സിൽവർ ലൈൻ; കല്ല് എത്തിച്ചു കൊടുക്കാമെന്ന് കോടിയേരി, ജയിലിൽ പോകാമെന്ന് വിഡി സതീശൻ

കേരളം ഇതുവരെ കാണാത്ത സമരങ്ങളുടെ തിരശീലയാണ് ഉയർന്നിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 21, 2022, 02:51 PM IST
  • ഇതുവരെ ജനങ്ങളാണ് സമരം ചെയ്തത്. അവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുകയാണ്
  • ഇനി ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ തന്നെ സമരം ചെയ്യും
  • എട്ട് സംസ്ഥാനത്ത് ഇത്തരം പദ്ധതിയുണ്ടെന്ന് കൊടിയേരി
സിൽവർ ലൈൻ; കല്ല് എത്തിച്ചു കൊടുക്കാമെന്ന് കോടിയേരി, ജയിലിൽ പോകാമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ പ്രതിപക്ഷങ്ങൾ. പ്രതിപക്ഷ നേതാവ് വിഡി സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് പരസ്പരം കൊമ്പ് കോർത്തത്.

കല്ല് പിഴുതു മാറ്റിയാൽ പദ്ധതി ഇല്ലാതാവില്ലെന്നും കോൺഗ്രസിനു കല്ല് വേണമെങ്കിൽ എത്തിച്ചു കൊടുക്കാമെന്നും കോടിയേരിയുടെ അധിക്ഷേപം . എന്നാൽ കല്ല് പിഴുത് എറിഞ്ഞതിൻറെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്നും. പോകേണ്ടി വന്നാൽ യു ഡി എഫ് നേതാക്കൾ ജയിലിൽ പോകുമെന്നും വിഡി സതീശൻ പറഞ്ഞു. 

കേരളം ഇതുവരെ കാണാത്ത സമരങ്ങളുടെ തിരശീലയാണ് ഉയർന്നിരിക്കുന്നത്. സർക്കാരിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന ശക്തമായ നിലപാടാണ് കെ റയിലിനെതിര സമരത്തിലൂടെ പ്രതിപക്ഷം പുറത്തെടുത്തിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സിന്റെ സമര പരിപാടികൾ കെ പി.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. 

ഇതുവരെ ജനങ്ങളാണ് സമരം ചെയ്തത്. അവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുകയാണ്. ഇനി ജനങ്ങൾക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ തന്നെ സമരം ചെയ്യുകയും  ജനങ്ങൾക്ക് വേണ്ടി ജയിലിൽ പോകുകയും ചെയ്യും.  കേരളത്തിന്റെ സമര ചരിത്രത്തിന്റെ ഐതിഹസിക സംഭവമായി ഇതു മറുമെന്നും അദ്ദേഹം കുട്ടികൂട്ടിച്ചെർത്തു. 

രാജ്യസഭ സ്ഥാനാർത്ഥിത്വവുമായി  ബന്ധപ്പെട്ട എ എ അസീസിന്റെ പ്രതികരണത്തിൽ കെ പി.സി.സി പ്രസിഡന്റ്  തന്നെ നിലപാട് അറിയിച്ച ട്ടുണ്ട്. കൂടുതൽ പറയാൻ ഇല്ല . ശശി തരൂർ എല്ലാ കാര്യത്തിലും സഹകരിക്കുന്ന ആളാണ്.നേതാക്കൾക്ക് ഏറെ താല്പര്യവും ഇഷ്ടവും ഉള്ള ആളാണ് ശശി തരൂർ . പാർട്ടിയെ ദുർബല പ്പെടുത്താൻ ഒരു സംഘം പ്രവർത്തിക്കുണ്ട്. നേതാക്കൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുകയാണ് ഈ സംഘമെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.

എന്നാൽ കെ.റെയിൽ വിരുദ്ധ സമരം  രാഷ്ട്രീയ പ്രേരിതമെന്നാണ് സിപിഎം സസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ നിലപാട്. . എട്ട് സംസ്ഥാനത്ത് ഇത്തരം പദ്ധതിയുണ്ട്. അവിടെയൊന്നും കോൺഗ്രസ് സമരമില്ല. സ്ത്രീകൾക്കെതിരെ ഒരതിക്രമവും ഇവിടെ നടക്കില്ല. കുട്ടികളെയും സ്ത്രീകളെയും സമരത്തിന് ഇറക്കാതിരിക്കുന്നതാണ് നല്ലത്. വിമോചന സമര കാലഘട്ടമല്ല ഇത് എന്ന് ഓർക്കണമെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News