Silver line project | സിൽവർ ലൈൻ പദ്ധതി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം

ചൊവ്വാഴ്ച രാവിലെ 11ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് വിശദീകരണ യോ​ഗം നടത്തുക.

Written by - Zee Malayalam News Desk | Last Updated : Jan 3, 2022, 05:53 PM IST
  • അർധ അതിവേഗ റെയിൽ പദ്ധതിയാണ് സിൽവർ ലൈനിലൂടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്
  • കേരള റെയിൽ ഡെവലപ്മന്റ് കോർപ്പറേഷൻ ലിമിറ്റഡ്(കെ-റെയിൽ) എന്ന കമ്പനിയാണ് പദ്ധതിയുടെ നിർമാണം നടത്തുക
  • നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു
  • വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായാനും ആശങ്കകൾ ദുരീകരിക്കാനുമാണ് വിശദീകരണ യോഗം ചേരുന്നത്
Silver line project | സിൽവർ ലൈൻ പദ്ധതി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം

തിരുവനന്തപുരം: സിൽവർ ലൈൻ അർധ അതിവേഗ റെയിലിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിശദീകരണ യോ​ഗം ചേരും. ചൊവ്വാഴ്ച രാവിലെ 11ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് വിശദീകരണ യോ​ഗം നടത്തുക.

മന്ത്രിമാർ ഉൾപ്പെടെ വിവിധ മേഖലകളിൽപ്പെട്ട പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് എംപിമാർ, എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമ രം​ഗത്തുള്ളവർ തുടങ്ങിയവരുമായി വരും ദിവസങ്ങളിൽ പ്രത്യേകം കൂടിക്കാഴ്ച നടത്താനും ആലോചിച്ചിട്ടുണ്ട്.

ALSO READ: Silver line Project | കെ-റെയിലിനെതിരെ കോൺ​ഗ്രസ് പ്രവർത്തകർ വീടുകൾ തോറും കയറി പ്രചരണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

കാസർ​ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂർ കൊണ്ടു യാത്രചെയ്യാൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണ് സിൽവർ ലൈനിലൂടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയിൽ ഡെവലപ്മന്റ് കോർപ്പറേഷൻ ലിമിറ്റഡ്(കെ-റെയിൽ) എന്ന കമ്പനിയാണ് പദ്ധതിയുടെ നിർമാണം നടത്തുക.

നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. നിർമാണവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വിശദീകരിക്കാനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായാനും ആശങ്കകൾ ദുരീകരിക്കാനുമാണ് വിശദീകരണ യോഗം ചേരുന്നത്. മന്ത്രിമാർ പങ്കെടുക്കുന്ന ജില്ലാതല പരിപാടികളും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. പ്രതിപക്ഷം കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായി രം​ഗത്ത് വരുന്നതിനിടെയാണ് മുഖ്യമന്ത്രി വിശദീകരണ യോ​ഗം വിളിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News