Siddique: ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; ഫോൺ, ഐപാഡ് എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ്, നടൻ സഹകരിക്കുന്നില്ലെന്ന് പൊലീസ്

നടൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നും അന്വേഷണസംഘം പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 12, 2024, 03:27 PM IST
  • സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണസംഘം
  • എസ്പി മെറിൻ ജോസഫാണ് നടനെ ചോദ്യം ചെയ്തത്
  • വിഷയം സുപ്രീം കോടതിയെ അറിയിക്കാനുമാണ് തീരുമാനം
Siddique: ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; ഫോൺ, ഐപാഡ് എന്നിവ കൈവശമില്ലെന്ന് സിദ്ദിഖ്, നടൻ സഹകരിക്കുന്നില്ലെന്ന് പൊലീസ്

ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണസംഘം. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വെച്ച് എസ്പി മെറിൻ ജോസഫാണ് നടനെ ചോദ്യം ചെയ്തത്. രണ്ടാം തവണയാണ് സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത്. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊത്താണ് നടൻ എത്തിയത്. 

നടൻ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നും അന്വേഷണസംഘം പറഞ്ഞു. ഒന്നരമണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. സിദ്ദിഖ് സഹകരിക്കാത്ത പക്ഷം ഇനി ചോദ്യം ചെയ്യേണ്ടെന്നും വിഷയം സുപ്രീം കോടതിയെ അറിയിക്കാനുമാണ്  തീരുമാനം. 

Read Also: ബെം​ഗളൂരുവിൽ നിന്നും കോഴിക്കോട്ടേയ്ക്ക് MDMA കടത്തിയ യുവാവ് പിടിയിൽ!

നിരപരാധിത്വം തെളിയിക്കാനുള്ള രേഖകൾ കൈവശമുണ്ടെന്നായിരുന്നു നടൻ പറഞ്ഞിരുന്നത്. അവ ഹാജരാക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് അവ കൈവശമില്ലെന്ന മറുപടിയാണ് നടൻ നൽകിയത്. 

വാട്സാപ്പ് ചാറ്റുകൾ, ഫോട്ടോകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് രേഖകൾ ഉണ്ടെന്ന് പറഞ്ഞെങ്കിലും അതുൾപ്പെട്ട ഫോണുകൾ ഹാജരാക്കിയില്ല. ഇടക്കാല ജാമ്യം ലഭിച്ചതിനു പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News