Siddharth Death: സിദ്ധാർത്ഥിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം

Pookkodu student death case: പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 05:44 PM IST
  • യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
  • പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ ശിക്ഷ നൽകണം.
  • വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും.
Siddharth Death: സിദ്ധാർത്ഥിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺ​ഗ്രസ്. പ്രതികളെ കണ്ടെത്തുന്നതിലുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നാണ് കോൺ​ഗ്രസിന്റെ ആവശ്യം. മാർച്ച് 2 ശനിയാഴ്ച കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. 

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈകുന്നേരം പന്തം കൊളുത്തി പ്രകടനം നടത്തും. എസ്എഫ് ഐ എന്ന കിരാത സംഘടനയുടെ ക്രൂരതയുടെ പേരിൽ നിരവധി പേരാണ് ദുരിതം അനുഭവിക്കുന്നത്. സിദ്ധാർത്ഥിനെ മരണത്തിലേക്ക് തള്ളിവിട്ട യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ ശിക്ഷനൽകണമെന്നും ടി.യു.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

ALSO READ: സിദ്ധാർത്ഥിന്റെ മരണം; കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് മന്ത്രി ചിഞ്ചുറാണി

സംസ്ഥാന സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പം: മന്ത്രി വി ശിവൻകുട്ടി

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിന്റെ കുടുംബത്തെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. സിദ്ധാർത്ഥിന്റെ   കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി സിദ്ധാർത്ഥിന്റെ പിതാവിനെ അറിയിച്ചു.

സംഭവത്തിന്‌ പിന്നിൽ ഉള്ളവർ ആരാണെങ്കിലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും. യാതൊരുവിധ രാഷ്ട്രീയ താൽപര്യവും ഇക്കാര്യത്തിൽ പരിഗണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സിപിഐഎം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് ആർ ജയദേവൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ റഹീം, നഗരസഭാ ചെയർപേഴ്സൺ  സി എസ് ശ്രീജ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഹരിക്കേശൻ നായർ, കൗൺസിലർ എം എസ് ബിനു തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News