Sholayar dam open: ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 12:27 PM IST
  • സെക്കൻഡിൽ 24.47 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്
  • നിലവിൽ 2662.8 അടിയാണ് ഷോളയാർ ഡാമിന്റെ ജലനിരപ്പ്
  • 2663 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി
  • ഇടുക്കി അണക്കെട്ടിൽ നിലവിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്
Sholayar dam open: ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

തൃശൂർ: ജലനിരപ്പ് ഉയർന്നതോടെ തൃശൂർ ഷോളയാർ ഡാമിന്റെ (Sholayar dam) ഷട്ടറുകൾ ഉയർത്തി. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഡാമിൽ റെഡ് അലർട്ട് (Red alert) പ്രഖ്യാപിച്ചു.

സെക്കൻഡിൽ 24.47 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവിൽ 2662.8 അടിയാണ് ഷോളയാർ ഡാമിന്റെ ജലനിരപ്പ്. 2663 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 

ALSO READ: Dam Water Level Kerala| റെഡ് അലർട്ടിന് തൊട്ട് പിന്നിൽ ഇടുക്കിയിൽ ജലനിരപ്പ്,ആശങ്ക ഉണർത്തി അണക്കെട്ടുകൾ

ഇടുക്കി അണക്കെട്ടിൽ നിലവിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിൽ നിലവിലെ ജലനിരപ്പ് 2396.86 അടിയാണ്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 92.8 ശതമാനം വെള്ളമാണുള്ളത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 133 അടിയിലെത്തി 142 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി.

പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്ന നിലയിലാണ്. അതേസമയം പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News