ഡൽഹിയിൽ പ്രതിഷേധ മാർച്ചിനിടെ യുഡിഎഫ് എംപിമാരെ മർദിച്ച് പോലീസ്; പുരുഷ പോലീസ് മർദിച്ചെന്ന് രമ്യ ഹരിദാസ് എംപി

വിജയ് ചൗക്കിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ വർധിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 01:01 PM IST
  • ഹൈബി ഈഡൻ എംപിയുടെ മുഖത്ത് അടിച്ചു. കെ മുരളീധരനെ പിടിച്ചു തള്ളി
  • ടിഎൻ പ്രതാപനും മർദനമേറ്റു
  • പുരുഷ പോലീസുകാർ മർദിച്ചെന്ന് രമ്യ ഹരിദാസ് എംപി
ഡൽഹിയിൽ പ്രതിഷേധ മാർച്ചിനിടെ യുഡിഎഫ് എംപിമാരെ മർദിച്ച് പോലീസ്; പുരുഷ പോലീസ് മർദിച്ചെന്ന് രമ്യ ഹരിദാസ് എംപി

ന്യൂഡൽഹി: പാർലമെന്റ്  പ്രതിഷേധ മാർച്ചിനിടെ യുഡിഎഫ് എംപിമാർക്ക്  മർദ്ദനം. സിൽവർലൈൻ വിഷയവുമായി ബന്ധപ്പെട്ട പാർലമെന്റ് മാർച്ചിനിടെയാണ് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പിമാർക്ക് മർദ്ദനമേറ്റത്. വിജയ് ചൗക്കിൽ നിന്ന് പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിലേക്ക് മാർച്ച് ആരംഭിച്ചപ്പോൾ തന്നെ പോലീസ് തടഞ്ഞു. സുരക്ഷാ കാരണങ്ങളാൽ മാർച്ചിന് അനുമതി നൽകാനാകില്ലെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാൻ എം.പിമാർ ശ്രമിച്ചു. ഇതോടെ എം.പിമാരും സുരക്ഷാ ഉദ്യാഗസഥരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സുരക്ഷ ഉദ്യാഗസ്ഥർ എം.പിമാരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

ഹൈബി ഈഡനെ പോലീസുകാർ കയ്യേറ്റം ചെയ്തു. ടി.എൻ പ്രതാപനെയും കെ.മുരളീധരനെയും പോലീസ് പിടിച്ചു തള്ളി. പുരുഷ പോലീസുകാർ മർദ്ദിച്ചെന്ന് രമ്യാ ഹരിദാസ് എംപി പറഞ്ഞു. വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെയും വലിച്ച് മാറ്റാൻ ശ്രമമുണ്ടായി. പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചു. എംപിമാർക്ക് സഞ്ചരിക്കാൻ കഴിയില്ലെങ്കിൽ രാജ്യത്ത് പിന്നെ എന്ത് സ്വാതന്ത്യമാണുളളതെന്ന് കെ.സി വേണുഗോപാൽ ചോദിച്ചു.

കേരളത്തിലേതിന് സമാനമായി ഡൽഹിയിലും പോലീസിനെ ഉപയോഗിച്ച് കെ റെയിൽ വിരുദ്ധ സമരം അടിച്ചമർത്താനാണ് ശ്രമമെന്ന് കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. ആരുടെ നിർദേശപ്രകാരമണ് എം.പിമാരെ തടഞ്ഞതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബെന്നിബെഹനാനും പാർലെമെന്റ്  അംഗങ്ങളുടെ അവകാശത്തെയാണ് ചോദ്യം ചെയ്തതെന്ന് രാജ് മോഹൻ ഉണ്ണിത്താനും പറഞ്ഞു. യുഡിഎഫ് എം.പിമാർ അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകി.

സംഘർഷത്തിൻറെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബെന്നി ബെഹന്നാൻറെ ഷർട്ടിൻറെ കോളറിൽ പിടിച്ച് വലിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം, എംപിമാർ ആണെന്ന് അറിയാതെയാണ് പോലീസ് നടപടിയെന്നും ഐഡി കാർഡ് കാണിച്ചതിന് പിന്നാലെ ഇവരെ കടത്തിവിട്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പാർലമെൻറ് സമ്മേളനം ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേയായിരുന്നു സംഭവങ്ങൾ. പാർലമെൻറിന് പുറത്ത് പ്ലക്കാർഡുകളുമായി സമാധാനപരമായി പ്രതിഷേധിച്ച എംപിമാരെ പോലീസ് തടയുകയായിരുന്നുവെന്നാണ് എംപിമാർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News