സൗദി യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയിൽ മല്ലു ട്രാവലര്‍ എന്ന യൂട്യൂബർ ഷാക്കിര്‍ സുബ്ഹാനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഷാക്കിര്‍ സുബ്ഹാന്‍ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഷാക്കിര്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പോലീസിന്റെ നിർദേശം.
പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ട് മുമ്പാകെ സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. അഭിമുഖത്തിനെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. രണ്ടാഴ്ച മുന്‍പാണ് സംഭവം നടന്നതെന്നും അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചതെന്നും പരാതിയിൽ പറയുന്നു.
ഹോട്ടലിലെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം പരാതി വ്യാജമാണെന്നാണ് ഷാക്കിര്‍ സുബ്ഹാന്‍ പറയുന്നത്. നിലവില്‍ ഷാക്കിര്‍ സുബ്ഹാൻ കാനഡയിലാണ്. നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ എല്ലാ കാര്യങ്ങളും വിശദമാക്കുമെന്നാണ് ഒരു വിഡിയോയിലൂടെ ഇയാൾ പറഞ്ഞത്. എന്നാല്‍ ഷാക്കിറിന്റെ ന്യായീകരണങ്ങള്‍ വ്യാജമാണെന്ന് പരാതിക്കാരിയും മറ്റൊരു വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
പത്തനാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊല്ലം: പത്തനാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. പത്തനാപുരം വിളക്കുടി കാവൽപുര കല്ലുംപുറത്ത് വീട്ടിൽ മാഹിൻ (24) ആണ് പിടിയിലായത്. പത്തനാപുരം എക്സൈസ് സർക്കിൾ ഓഫീസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് അൻസാരിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പിടവൂർ കുരിശുംമൂട് ജങ്ഷനിൽ കുന്നിക്കോട് റോഡിൽ വച്ചാണ് യുവാവിനെ പിടികൂടിയത്.
0.202ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 0.227ഗ്രാം എംഡിഎംഎയും കണ്ടെത്തി. ആകെ 0.429ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ നിഷാദ്, അനിൽകുമാർ, അരുൺ കുമാർ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...