Sexual Acts Against Wife’s Consent: കിടപ്പറയില്‍ മര്യാദ വേണം.... ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചേഷ്ടകള്‍ 'വൈവാഹിക ബലാത്സംഗം', കേരളാ ഹൈക്കോടതി

പുരുഷന്മാര്‍ സൂക്ഷിക്കുക...!! കിടപ്പറയില്‍ അല്പം കൂടി  മര്യാദയാവാം...  ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചേഷ്ടകള്‍  വൈവാഹിക ബലാത്സംഗത്തിന്‍റെ പരിധിയില്‍ വരുമെന്ന്  കേരളാ ഹൈക്കോടതി (Kerala High Court).

Written by - Zee Malayalam News Desk | Last Updated : Aug 6, 2021, 07:54 PM IST
  • ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചേഷ്ടകള്‍ വൈവാഹിക ബലാത്സംഗത്തിന്‍റെ പരിധിയില്‍ വരുമെന്ന് കേരളാ ഹൈക്കോടതി (Kerala High Court).
  • ഇത്തരം ചെയ്തികള്‍ വിവാഹമോചനം (Divorce) അവകാശപ്പെടാനുള്ള അധികാരം സ്ത്രീയ്ക്ക് നല്‍കുന്നതായും കോടതി (Kerala High Court) ചൂണ്ടിക്കാട്ടി.
Sexual Acts Against Wife’s Consent: കിടപ്പറയില്‍ മര്യാദ വേണം.... ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചേഷ്ടകള്‍  'വൈവാഹിക ബലാത്സംഗം', കേരളാ ഹൈക്കോടതി

Kochi: പുരുഷന്മാര്‍ സൂക്ഷിക്കുക...!! കിടപ്പറയില്‍ അല്പം കൂടി  മര്യാദയാവാം...  ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചേഷ്ടകള്‍  വൈവാഹിക ബലാത്സംഗത്തിന്‍റെ പരിധിയില്‍ വരുമെന്ന്  കേരളാ ഹൈക്കോടതി (Kerala High Court).

ഇത്തരം ചെയ്തികള്‍ വിവാഹമോചനം  (Divorce) അവകാശപ്പെടാനുള്ള അധികാരം സ്ത്രീയ്ക്ക് നല്‍കുന്നതായും കോടതി  (Kerala High Court) ചൂണ്ടിക്കാട്ടി.  കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ  വിവാഹ മോചന കേസ് പരിഗണിക്കവേ  ആണ് കോടതിയുടെ നിരീക്ഷണം.

സമ്പത്തിനോടും ലൈംഗികതയോടുമുള്ള ഭര്‍ത്താവിന്‍റെ അടങ്ങാത്ത ആസക്തി ഭാര്യയെ വിവാഹമോചനം നേടാന്‍ പ്രേരിപ്പിച്ചെന്നും ഭര്‍ത്താവിന്‍റെ തന്നിഷ്ടവും വഷളന്‍ പെരുമാറ്റവും സാധാരണ ദാമ്പത്യ ജീവിതത്തിന്‍റെ ഭാഗമായി കണക്കാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഭര്‍ത്താവ് ക്രൂരമായി പെരുമാറുവെന്ന കാരണത്താല്‍  വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജി സ്വീകരിച്ച കുടുംബ കോടതിയുടെ വിധി ചോദ്യം ചെയ്ത് യുവതിയുടെ ഭര്‍ത്താവ്  ഹൈക്കോടതിയില്‍   ഹര്‍ജി നല്‍കിയിരുന്നു.

Also Read: ISRO Spy Case: പ്രതികളുടെ അറസ്റ്റ് ഉടനില്ല, ഐ.എസ്.ആർ.ഒ കേസിലെ ഇടക്കാല ഉത്തരവ് നീട്ടി

ജീവിതപങ്കാളിയുടെ സമ്പത്തിനോടും ലൈംഗികതയോടുമുള്ള  അടങ്ങാത്ത ആവേശം  ക്രൂരതയ്ക്ക് തുല്യമാണെന്നായിരുന്നു  ഭര്‍ത്താവിന്‍റെ  അപ്പീല്‍ തള്ളിക്കൊണ്ട് കോടതി വിമര്‍ശിച്ചത്.  കൂടാതെ, സ്വന്തം ശരീരത്തിനുമേല്‍ വ്യക്തികള്‍ക്ക് സ്വകാര്യതാ അവകാശമുണ്ടെന്നും അതിനുമുകളിലുള്ള കടന്നുകയറ്റം സ്വകാര്യതയുടെ ലംഘനമാണെന്നും  കോടതി  ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസവും നിര്‍ണ്ണായകമായ വിധി കേരള  ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു.  ബലാത്സംഗത്തെ പുനർ നിർവ്വചിച്ച കേരളാ ഹൈക്കോടതി പെൺകുട്ടിയുടെ ശരീരത്തിൽ അനുമതിയില്ലാതെ നടത്തുന്ന ഏതുവിധ കയ്യേറ്റവും ബലാത്സംഗമായി പരിഗണിക്കുമെന്നും  വ്യക്തമാക്കിയിരുന്നു.  എറണാകുളം തിരുമാറടിയിൽ പതിനൊന്നുകാരി ബലാത്സംഗം ചെയ്യപ്പെട്ട  കേസ് പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിര്‍ണ്ണായക വിലയിരുത്തല്‍..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News