Section 144 imposed: തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ; ബുധനാഴ്ച വൈകിട്ട് ആറ് മുതൽ പ്രാബല്യത്തിൽ

Section 144 imposed in Thrissur: വോട്ടെടുപ്പിന് ശേഷം 27ന് രാവിലെ ആറ് വരെയാണ് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 24, 2024, 05:05 PM IST
  • ഏപ്രിൽ 24 ബുധനാഴ്ച വൈകിട്ട് ആറ് മുതൽ 27 രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്
  • ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥനും ജില്ലാ കളക്ടറുമായ വിആർ കൃഷ്ണതേജയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്
Section 144 imposed: തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ; ബുധനാഴ്ച വൈകിട്ട് ആറ് മുതൽ പ്രാബല്യത്തിൽ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രിൽ 24 ബുധനാഴ്ച വൈകിട്ട് ആറ് മുതൽ 27 രാവിലെ ആറ് വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ഇന്ന് വൈകിട്ട് ആറ് മണിക്ക് പരസ്യപ്രചരണം അവസാനിക്കും. 26ന് ആണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് ശേഷം 27ന് രാവിലെ ആറ് വരെയാണ് ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥനും ജില്ലാ കളക്ടറുമായ വിആർ കൃഷ്ണതേജയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. വോട്ടിങ് കേന്ദ്രം, ഷോപ്പിങ് മാൾ, വ്യാപാര കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ, വിനോദ കേന്ദ്രങ്ങൾ, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ വിവിധ സ്വകാര്യ പരിപാടികൾ എന്നിവയ്ക്ക് നിരോധനാജ്ഞ ബാധകമല്ല.

ALSO READ: ഇന്ന് കൊട്ടിക്കലാശം; കേരളം ‍വെള്ളിയാഴ്ച വിധിയെഴുതും

ജനങ്ങളുടെ സാധാരാണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾക്കും നിശബ്ദപ്രചരണ വേളയിലെ വീടുകൾ കയറിയുള്ള പ്രചരണത്തിനും നിരോധനാജ്ഞ ബാധകമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യസേവന വിഭാ​ഗത്തിലുള്ള ജീവനക്കാർ, ക്രമസമാധാന പാലന ചുമതലുള്ളവർ എന്നിവർക്കും നിരോധനാജ്ഞ ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടിയന്തര ഘട്ടങ്ങളിൽ നോട്ടീസ് നൽകാതെ സ്വമേധയാ നിയമനടപടികൾ ആരംഭിക്കാൻ അധികാരമുള്ള 1973ലെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 (2) പ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്.

നിരോധനാജ്ഞയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിയമവിരുദ്ധമായി സംഘം ചേരരുത്, പൊതുയോ​ഗം, റാലികൾ എന്നിവ സംഘടിപ്പിക്കരുത്.
ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരുടെയോ പ്രചാരകരുടെയോ സാന്നിധ്യം ഉണ്ടാകാൻ പാടില്ല.
ഉച്ചഭാഷിണികൾ ഉപയോ​ഗിക്കാൻ പാടില്ല.
തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുടെ പ്രദർശനം, അഭിപ്രായ സർവേകൾ തുടങ്ങിയവ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യരുത്.
പോളിങ് സ്റ്റേഷനിലെ നിരീക്ഷകർ, ക്രമസമാധാന പാലന ചുമതലയുള്ളവർ, പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോ​ഗസ്ഥർ, സൂക്ഷ്മ നിരീക്ഷകർ എന്നിവർ ഒഴികെയുള്ളവരുടെ സെല്ലുലാർ, കോർഡ്ലസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവയുടെ ഉപയോം​ഗ നിരോധിച്ചു.
പോളിങ് സ്റ്റേഷന് 100 മീറ്റർ ചുറ്റളവിൽ പോളിങ് ഡ്യൂട്ടിയിൽ ഉള്ള ഉദ്യോ​ഗസ്ഥർ ഒഴികെയുള്ളവർ കോർഡ്ലസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവ ഉപയോ​ഗിക്കരുത്.
വോട്ടെടുപ്പ് ദിനത്തിൽ പോളിങ് സ്റ്റേഷന് 200 മീറ്റർ പരിധിയിൽ ഇലക്ഷൻ ബൂത്തുകൾ സജ്ജീകരിച്ച് പ്രചരണം നടത്തരുത്.
ഒന്നിലധികം പോളിങ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ലൊക്കേഷനാണെങ്കിലും പോളിങ് സ്റ്റേഷന് 200 മീറ്റർ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷൻ ബൂത്തുകൾ സജ്ജീകരിക്കാൻ പാടില്ല.
ജനപ്രാതിനിധ്യ നിയമം സെക്ഷൻ 134 ബി പ്രകാരം ആയുധം കൈവശം വയ്ക്കാൻ അനുമതി ഉള്ളവർ ഒഴികെ പോളിങ് സ്റ്റേഷനിലോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദർശിപ്പിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യാൻ പാടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News