കുറിപ്പടി വായിക്കാനാകുന്നില്ല; മരുന്നുകളുടെ പേരുകൾ അപൂർണ്ണം; പരിഹാസവും വിചിത്ര മറുപടിയുമായി ഡോക്ടർ

രോഗികൾക്ക് എഴുതി നൽകുന്ന മരുന്നുകളുടെ പേരുകൾ അപൂർണ്ണം

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 10:04 AM IST
  • ഡോക്ടർ സത്യാംഗപാണിക്കെതിരെ നേഴ്സുമാരും ഫാർമസിസ്റ്റുകളുമാണ് പരാതി നൽകിയത്
  • ദൈവത്തെ പേടിയാണ്, ദൈവത്തെ കളിയാക്കരുത് തുടങ്ങിയ വിചിത്ര മറുപടി
  • പൊതുജനാരോഗ്യ പ്രവർത്തകൻ ഡി സനിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി
കുറിപ്പടി വായിക്കാനാകുന്നില്ല; മരുന്നുകളുടെ പേരുകൾ അപൂർണ്ണം; പരിഹാസവും വിചിത്ര മറുപടിയുമായി ഡോക്ടർ

ആലപ്പുഴ : ജനറൽ ആശുപത്രിയിൽ മരുന്നുകളുടെ പൂർണ്ണരൂപം എഴുതാതെ രോഗികളെ വലയ്ക്കുന്ന ഡോക്ടർ സത്യംഗപാണിയെ രോഗീ പരിചരണത്തിൽ നിന്ന് വിലക്കിയതായി ആശുപത്രി സൂപ്രണ്ട്. ഡോക്ടർ സത്യാംഗപാണിക്കെതിരെ നേഴ്സുമാരും ഫാർമസിസ്റ്റുകളുമാണ് പരാതി നൽകിയത്.  നേഴ്സുമാരുടെ സംശയങ്ങൾക്ക് ദൈവത്തെപ്പറ്റിയുള്ള വിചിത്ര വാചകങ്ങളും കുറുപ്പടികളിൽ ഡോക്ടർ സത്യംഗപാണി എഴുതി നൽകി.

രോഗികൾക്ക് എഴുതി നൽകുന്ന മരുന്നുകളുടെ പേരുകൾ അപൂർണ്ണം. സംശയവുമായി നേഴ്സുമാരും ഫാർമിസിസ്റ്റുകളും ഡോക്ടറുടെ അടുത്തെത്തിയാൽ അസഭ്യ വാക്കുകളും കുറുപ്പടികളിൽ ചില വിചിത്ര മറുപടികളും എഴുതി നൽകും. ദൈവത്തെ പേടിയാണ്, ദൈവത്തെ കളിയാക്കരുത് തുടങ്ങിയ വിചിത്ര മറുപടികളാണ് അപൂർണ്ണമായ മരുന്ന് കുറുപ്പടികളെ സംബന്ധിച്ച ഫാർമസിസ്റ്റുകളുടെയും നേഴ്സുമാരുടെയും സംശയങ്ങൾക്ക് ഡോക്ടർ തിരികെ എഴുതി നൽകുന്നത്.

അത്യാസന നിലയിലുള്ള രോഗികൾക്കു വരെ അപൂർണമായ മരുന്നു കുറുപ്പടികൾ നൽകി തുടങ്ങിയതോടെയാണ് ഡോക്ടർ സത്യംഗപാണിക്കെതിരെ നഴ്സുമാരും ഫാർമസിസ്റ്റുകളും ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. ഡോക്ടർക്കെതിരെ പൊതുജനാരോഗ്യ പ്രവർത്തകൻ ഡി സനിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.

ഡോക്ടറെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ രോഗീപരിചരണത്തിൽ നിന്ന് വിലക്കിയതായി ആലപ്പുഴ നഗരസഭ ചെയർപെഴ്സൺ പറഞ്ഞു. ആശുപത്രിയിലെ കംപ്ലയിന്റ് മോണിറ്ററിംഗ് അതോറിട്ടിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികളെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News