തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചുകൊണ്ട് പൊതുവേദിയിൽ പ്രസംഗം നടത്തിയതിനെ തുടർന്ന് രാജിവെക്കേണ്ടി വന്ന ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ഇന്ന് വൈകിട്ട് നാലിന് ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജൻ, സ്പീക്കർ എ എൻ ഷംസീർ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ മറ്റ് എൽഡിഎഫ് നേതാക്കൾ വകുപ്പ് മന്ത്രിമാർ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും പ്രതിപക്ഷം പ്രതിഷേധത്തെ തുടർന്ന് വിട്ട് നിന്നു.
കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്ന മുഖ്യമന്ത്രിയുടെ ശുപാർശയ്ക്ക് അംഗീകാരം നൽകുന്നത്. ജി ചെറിയാനെ മന്ത്രിയാക്കാൻ മുഖ്യമന്ത്രി ശുപാർശകത്ത് നൽകിയെങ്കിലും ആദ്യം ഇത് അംഗീകരിക്കാൻ ഗവർണർ തയ്യാറായിരുന്നില്ല. പിന്നീട് ഉച്ചയോട് സർക്കാരിന്റെ ആവശ്യത്തോട് വഴങ്ങുകയായിരുന്നു ഗവർണർ.
രണ്ട് പിണറായി സർക്കാരിൽ സാംസ്കാരികം, ഫിഷറീസ് വകുപ്പുകളുടെ ചുമതല സജി ചെറിയാനായിരുന്നു. തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരിക്കെവെയാണ് 2021 ജൂലൈയിൽ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ അധിക്ഷേപിക്കുന്ന തലത്തിലുള്ള പരാമർശം നടത്തിയത്. തുടർന്ന് വിവാദത്തെ തുടർന്ന് ധാർമികതയുടെ പേരിൽ സജി ചെറിയാൻ തന്റെ രാജി അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...