Erumely Petta Thullal: പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്; വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി!

Sabarimla: ഉച്ചയ്ക്ക് 12 മണിയോടെ ശ്രീകൃഷ്ണ പരുന്ത് കൊച്ചമ്പലത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കുന്നതോടെ പേട്ടതുള്ളൽ ആരംഭിക്കും. അമ്പലപ്പുഴ സംഘത്തിൻ്റെ പേട്ടതുള്ളലാണ് ആദ്യം നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 12, 2024, 09:33 AM IST
  • ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന് നടക്കും
  • അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ പേട്ട തുള്ളും
  • മഹീഷി നിഗ്രഹം ഓർമ്മപ്പെടുത്തലാണ് എരുമേലി പെട്ട തുള്ളൽ
Erumely Petta Thullal: പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്; വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി!

അമ്പലപ്പുഴ: ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന് നടക്കും. അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ പേട്ട തുള്ളും. മഹീഷി നിഗ്രഹം ഓർമ്മപ്പെടുത്തലാണ് എരുമേലി പെട്ട തുള്ളൽ. 

Also Read: കിഫ്ബി മസാലബോണ്ട് കേസ്: തോമസ് ഐസക് ഇന്ന് ഹാജരാകില്ല

ഉച്ചയ്ക്ക് 12 മണിയോടെ ശ്രീകൃഷ്ണ പരുന്ത് കൊച്ചമ്പലത്തിന് മുകളിലൂടെ വട്ടമിട്ട് പറക്കുന്നതോടെ പേട്ടതുള്ളൽ ആരംഭിക്കും. അമ്പലപ്പുഴ സംഘത്തിൻ്റെ പേട്ടതുള്ളലാണ് ആദ്യം നടക്കുന്നത്. അയ്യപ്പന്റെ അവതാരത്തിനായി മോഹിനീരൂപം പൂണ്ട വിഷ്ണു ചൈതന്യം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ഭഗവാനാണെന്ന വിശ്വാസത്തിലാണ് അമ്പലപ്പുഴക്കാർ ആദ്യം പേട്ടതുള്ളുന്നത്. സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് പേട്ടതുള്ളൽ നടക്കുക.

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മീദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം കാര്യവിജയവും!

വാദ്യമേളങ്ങൾക്കൊപ്പം പേട്ടതുള്ളിയെത്തുന്ന സംഘത്തെ വാവരു പള്ളിയിൽ വരവേൽക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. പേട്ടതുള്ളൽ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  കൊച്ചമ്പലത്തിൽ നിന്ന് സമൂഹ പെരിയോൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പേട്ടതുള്ളി നീങ്ങുന്ന സംഘത്തിനൊപ്പം ഗജവീരൻമാരും അണിനിരക്കും. ജമാഅത്ത് ഭാരവാഹികൾ അമ്പലപ്പുഴ സംഘത്തിന് സ്വീകരണം നൽകും. വാവരുടെ പ്രതിനിധിയുമായി പള്ളിയ്ക്ക് വലതു വച്ച നീങ്ങുന്ന സംഘം പിന്നീട് വലിയമ്പലത്തിലേയ്ക്ക് നീങ്ങും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News