Kerala tourism: ദൈവത്തിന്റെ സ്വന്തം നാട്; കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം

Responsible Tourism Global Award 2023: ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 05:41 PM IST
  • തുടർച്ചയായ രണ്ടാം വർഷമാണ് അവാർഡ് കേരളത്തിന് ലഭിക്കുന്നത്.
  • ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്.
  • അന്തർ ദേശീയ തലത്തിൽ കേരളത്തിൻ്റെ ഖ്യാതി ഉയർത്താൻ ഈ പുരസ്കാരം സഹായിക്കും.
Kerala tourism: ദൈവത്തിന്റെ സ്വന്തം നാട്; കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം

തിരുവനന്തപുരം: 2023ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം മേഖലയിൽ പ്രാദേശിക കരകൗശല ഉത്പ്പന്നങ്ങളും തനത് ഭക്ഷണവും ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസം മിഷന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്. 

തുടർച്ചയായ രണ്ടാം വർഷമാണ് റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ലഭിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമാണിതെന്ന് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അന്തർ ദേശീയ തലത്തിൽ കേരളത്തിൻ്റെ ഖ്യാതി ഉയർത്താൻ ഈ പുരസ്കാരം സഹായിക്കും. കൂടുതൽ അനുഭവേദ്യ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News