വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ദാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് യൂട്യൂബിലൂടെ മതപരമായി വിദ്വേഷപ്രചാരണം നടത്തിയ സംഭവത്തിൽ യൂട്യൂബ് വ്ലോഗർക്കെതിരെ കേസെടുത്തു. കെ ജാമിദ എന്ന യുവതിയുടെ പേരിലാണ് വൈത്തിരി പോലീസ് കേസെടുത്തിരിക്കുന്നത്. ജാമിദ ടീച്ചർ ടോക്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ജാമിദ ടീച്ചർ വിദ്വേഷം കലർത്തുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനം നടത്തിയത്.
ജാമിദയുടെ വ്യാജ പ്രചാരണത്തിലൂടെ ഇരുമതവിഭാഗങ്ങൾ തമ്മിൽ ഐക്യം തകർക്കാനായ ശ്രമം നടത്തിയാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. സോഷ്യൽമീഡിയ സൈബർ പെട്രോളിങ് നടത്തുന്നതിനിടെ വൈത്തിരി എസ്ഐ പ്രശോഭ് പിവിയാണ് ജാമിദയുടെ വീഡിയോ കാണാനിടയായത്. ഉള്ളടക്കത്തിൽ വിദ്വേഷ പ്രചാരണം ഉണ്ടെന്ന് മനസ്സിലായതോടെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ALSO READ: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു; രണ്ട് ദിവസത്തിനിടെ ഇടഞ്ഞത് മൂന്ന് ആനകൾ
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് 18 പേർക്കെതിരെയാണ് കേസെടുത്തത്. നാലിടത്തു കൊണ്ടുപോയി പ്രതികൾ സിദ്ധാർത്ഥിനെ മർദ്ദിച്ചതായാണ് പരാതി. മര്‍ദ്ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം സഹപാഠിയോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് സിദ്ധാർഥനെ മർദ്ദിച്ചതെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. സിദ്ധാര്‍ത്ഥന്‍ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് വ്യക്തമാക്കിയിട്ടുള്ള ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.