Suicide: പെട്രോൾ പമ്പിലെത്തി തീകൊളുത്തിയ ആൾ മരിച്ചു; സംഭവം തൃശൂർ ഇരിങ്ങാലക്കുടയിൽ

Thrissur: കന്നാസിൽ പെട്രോൾ വാങ്ങി ദേഹത്ത് ഒഴിച്ച ശേഷം പോക്കറ്റിൽ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 24, 2024, 02:16 PM IST
  • കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന
  • ഇരിങ്ങാലക്കുട മറീന ഹോസ്പിറ്റലിന് മുൻവശത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം
Suicide: പെട്രോൾ പമ്പിലെത്തി തീകൊളുത്തിയ ആൾ മരിച്ചു; സംഭവം തൃശൂർ ഇരിങ്ങാലക്കുടയിൽ

തൃശൂർ: ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിൽ, പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ഇരിങ്ങാലക്കുട മറീന ഹോസ്പിറ്റലിന് മുൻവശത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പെട്രോൾ പമ്പിൽ എത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടു.

ALSO READ: കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

എന്നാൽ പമ്പ് ജീവനക്കാർ കുപ്പിയില്‍ പെട്രോൾ നൽകിയില്ല, തുടർന്ന് ഇയാള്‍ കന്നാസിൽ പെട്രോൾ വാങ്ങി ദേഹത്ത് ഒഴിച്ച ശേഷം പോക്കറ്റിൽ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. സമീപത്തെ ഹോട്ടലിൽ ചായ കുടിക്കാൻ എത്തിയ തൃശൂർ അഗ്നി രക്ഷാ നിലയത്തിലെ 'ആപ്ദ മിത്ര' വോളന്റിയർ വിനു സംഭവം കാണുകയും പമ്പിലേക്ക് ഓടിയെത്തി ഫയർ എക്സ്റ്റിങ്ക്യുഷര്‍ ഉപയോഗിച്ചു തീ അണയ്ക്കുകയുമായിരുന്നു.

വിനുവിന്‍റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് തീ അണച്ചതിനാൽ പമ്പിലേക്ക് തീ പടരാതെ വൻ ദുരന്തം ഒഴിവാക്കിയതായി പമ്പ് അധികൃതർ പറഞ്ഞു. ​ഗുരുതരമായി പരിക്കേറ്റ ഷാനാവാസിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News