കോൺഗ്രസ്സ് നേതാക്കളുടെ ശുപാർശ കത്തും പുറത്ത്; വിഷ്ണുനാഥും ഷാഫി പറമ്പിലും വരെ എഴുതിയ കത്തുകൾ

നിരവധി രാഷ്ട്രീയ നേതാക്കളും, സംഘടനകളും വരെ മുഖ്യമന്ത്രിക്കും നേതാക്കൾക്കും കത്തയച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 16, 2022, 04:32 PM IST
  • സ്വന്തം കൈപ്പടയിൽ കത്തയച്ച നേതാക്കളും
  • അഭിഭാഷകരെ നിയമിക്കാനും സ്ഥലം മാറ്റത്തിനും വരെ കത്തുകൾ
  • ഉമ്മൻ ചാണ്ടിക്കും എം.എൽഎമാർക്കും കത്തുകൾ
കോൺഗ്രസ്സ് നേതാക്കളുടെ ശുപാർശ കത്തും പുറത്ത്; വിഷ്ണുനാഥും ഷാഫി പറമ്പിലും വരെ എഴുതിയ കത്തുകൾ

തിരുവനന്തപുരം: നഗരസഭ ആരോഗ്യ വിഭാഗത്തിലേക്ക് ജീവനക്കാരെ ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത് പുറത്തായതിന് പിന്നാലെ കോൺഗ്രസ്സിലും പ്രതിസന്ധി. വിവിധ ആവശ്യങ്ങൾക്കായി കോൺഗ്രസ്സ് ഭരണ കാലകാലത്ത് വിവിധ നേതാക്കൾ അയച്ച കത്തും പുറത്തായി.

സർക്കാർ അഭിഭാഷക നിയമനത്തിനായി മന്ത്രിമാരും ,എം എൽ എ മാരും ,എം പിമാരും കോൺഗ്രസ് നേതാക്കളും അയച്ച ശുപാർശ കത്തുകളാണ് പുറത്ത് വന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മന്ത്രിയായിരുന്ന എ പി അനിൽകുമാർ , കൊടികുന്നിൽ സുരേഷ് , കെപി ധനപാലൻ , പീതാബര കുറുപ്പ്  എന്നിവരുടെയും കത്തുകളുണ്ട്.

Also Read : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ; രാഹുൽ ​ഗാന്ധിക്ക് കത്തയച്ചു

എം എൽ എ മാരായ പിടി തോമസ് , പിസി വിഷ്ണുനാഥ് , ഷാഫി പറമ്പിൽ ,ഹൈബി ഈഡൻ ,' ടിഎൻ പ്രതാപൻ, വർക്കല കഹാർ , എടി ജോർജ്ജ് , ജോസഫ് വാഴയ്ക്കൻ,   കോൺഗ്രസ് ദേശീയ നേതാവ് ഓസ്ക്കാർ ഫെർണാണ്ടസ് , നേതാക്കൾ ആയ എം എം ഹസൻ , എ എ ഷൂക്കൂർ ,കെസി അബു , സിഎംപി നേതാവ് സിപി ജോൺ ,ലീഗ് നേതാവും എം എൽ എ യുമായിരുന്ന കെഎൻഎ ഖാദർ ,വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു പികെ കുഞ്ഞാലി കുട്ടി വേണ്ടി പ്രൈവറ്റ് സെക്രട്ടറി അബാസ് , തുടങ്ങിയവരും ശുപാർശ കത്ത് നൽകിയിട്ടുണ്ട് . 

ഇത് കൂടാതെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ,വിവിധ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റികൾ ,മണ്ഡലം കമ്മറ്റികൾ എന്നിവരും മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്ക് കത്തുകൾ അയച്ചിട്ടുണ്ട്. എം എം ഹസൻ , വിഷ്ണുനാഥ് ,ഷാഫി പറമ്പിൽ ,സിപി ജോൺ, ഹൈബി ഇഡൻ എന്നീ വർ സ്വന്തം കൈപ്പടയിലാണ് ഉമ്മൻ ചാണ്ടിയെ അഭിസംബോധന ചെയ്ത് കത്തുകൾ എഴുതിയിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News