അഗ്നിപഥ് പ്രതിഷേധം രൂക്ഷമാകുന്നു; വീണ്ടും സേനാമേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

പ്രതിരോധ വകുപ്പിന്റെ കീഴില്‍ വരുന്ന വിവിധ സ്ഥാപനങ്ങളിലും അഗ്നിവീരന്മാര്‍ക്ക് സംവരണം നല്‍കുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 12:07 PM IST
  • സേനാമേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി
  • പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങളും ഇളവുകളും
  • പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും
അഗ്നിപഥ് പ്രതിഷേധം രൂക്ഷമാകുന്നു;  വീണ്ടും സേനാമേധാവിമാരുടെ യോഗം വിളിച്ച്  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

രാജ്യവ്യാപകമായി അഗ്നിപഥ് പ്രക്ഷോഭം  തുടരുന്ന സാഹചര്യത്തിൽ  വീണ്ടും സേനാമേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പ്രക്ഷോഭം തണുപ്പിക്കുന്നതിന് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിഷേധക്കാരെ അനുനയിപ്പിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കാനാണ് വീണ്ടും യോഗം ചേരുന്നത്. 

ശനിയാഴ്ച പ്രതിരോധ വകുപ്പിന്റെ കീഴില്‍ വരുന്ന വിവിധ സ്ഥാപനങ്ങളിലും അഗ്നിവീരന്മാര്‍ക്ക് സംവരണം നല്‍കുമെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. സേനാമേധാവിമാരുടെ ഉന്നതലതല യോഗത്തിന് ശേഷം പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞദിവസം അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ അഗ്നിവീരന്മാര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അറിയിച്ചിരുന്നു.

പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. സായുധ സേനകള്‍ക്ക് പുറമേ അസം റൈഫിള്‍സിലും പത്തുശതമാനം സംവരണം നല്‍കുമെന്നാണ് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നത് . അതിനിടെ  പ്രതിഷേധം ശക്തമാകുന്നതിനിടയിലും അഗ്നിപഥ് നിയമനത്തിനുള്ള മാര്‍ഗരേഖ വ്യോമസേന പുറത്തിറക്കി . പ്രവേശനത്തിന് റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും നടത്തും. പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രവേശനത്തിനുള്ള പ്രായപരിധിയെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്നിപഥ് പദ്ധതിയുടെ വ്യവസ്ഥകള്‍ നിര്‍ബന്ധമായി പാലിക്കണം എന്നാണ് നിയമം . നിയമിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവര്‍ രക്ഷിതാക്കളുടെ അനുമതി പത്രം ഒപ്പിട്ട് നല്‍കണം. നാലുവര്‍ഷത്തേയ്ക്കാണ് നിയമനം നടത്തുന്നത്. കാലാവധി കഴിഞ്ഞാല്‍ വ്യോമസേനയില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നതായിരിക്കും. 25 ശതമാനം സീറ്റ് അഗ്നിവീരന്മാര്‍ക്ക് നീക്കിവെയ്ക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. എയര്‍മാന്‍ തസ്തികയിലാണ് സ്ഥിരം നിയമനം നല്‍കുന്നത്. 

അതേസമയം നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.  പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധി. മെഡിക്കല്‍ പരിശോധനയില്‍ യോഗ്യത നേടുന്നവരെ മാത്രമായിരിക്കും  നിയമിക്കുന്നത്. വ്യോമസേന നിര്‍ദേശിക്കുന്ന ഏത് ജോലിയും നിര്‍വഹിക്കാന്‍ അഗ്നിവീരന്മാര്‍ തയ്യാറാവണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News