Rain Alert: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

Rain Alert in Kerala: പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 09:51 AM IST
  • തൃശൂരിൽ മിന്നൽ ചുഴലിയും മഴയും മൂലം വൈദ്യുതി ബന്ധം തകരാറിലായി
  • വെള്ളിക്കുളങ്ങര മേഖലയിൽ ആലിപ്പഴ വീഴ്ചയുമുണ്ടായി
  • അതേസമയം, അങ്കമാലിയിലും ശക്തമായ കാറ്റും മഴയുമുണ്ടായി
Rain Alert: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴയുണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, തൃശൂരിന് പിന്നാലെ കൊച്ചിയിലും ശക്തമായ മഴയും കാറ്റും വലിയ നാശം വിതച്ചു.

അങ്കമാലിയടക്കമുള്ള മേഖലകളിലാണ് കനത്ത മഴയിലും കാറ്റിലും വലിയ നാശനഷ്ടമുണ്ടായത്. തൃശൂരിൽ ശനിയാഴ്ച വൈകിട്ടോടെ കനത്ത മഴയ്ക്കൊപ്പം മിന്നൽ ചുഴലിയും ഉണ്ടായി. തൃശൂരിൽ കൊടകര, വെള്ളിക്കുളങ്ങര പ്രദേശങ്ങളിലാണ് ശക്തമായ മഴയ്ക്കൊപ്പം മിന്നൽ ചുഴലിയും ഉണ്ടായത്. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിൽ ശക്തമായ കാറ്റ് വീശിയിരുന്നു. കൊപ്ലിപ്പാടത്തുണ്ടായ ശക്തമായ കാറ്റിൽ ആയിരത്തോളം നേന്ത്രവാഴകൾ നശിച്ചു.

ALSO READ: Heavy Rain: തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും; വൈദ്യുതി ബന്ധം തകർന്നു

തൃശൂരിൽ മിന്നൽ ചുഴലിയും മഴയും മൂലം വൈദ്യുതി ബന്ധം തകരാറിലായി. വെള്ളിക്കുളങ്ങര മേഖലയിൽ ആലിപ്പഴ വീഴ്ചയുമുണ്ടായി. അതേസമയം, അങ്കമാലിയിലും ശക്തമായ  കാറ്റും മഴയുമുണ്ടായി. ഇവിടെയും പല സ്ഥലത്തും വാഴ കൃഷി നശിച്ചു. നിരവധി മരങ്ങൾ കടപുഴകി വീണു. സംസ്ഥാനത്ത് വേനൽമഴ മെച്ചപ്പെടുന്നുവെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്. മഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News