കരിപ്പൂർ: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി (Rahul Gandhi) ഇന്ന് കേരളത്തിൽ. രാവിലെ എട്ടരയ്‌ക്ക് കരിപ്പൂരിൽ എത്തുന്ന രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
രാഹുല്‍ ഗാന്ധിയെ (Rahul Gandhi) സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡണ്ട് കെ സുധാകരനും വിമാനത്താവളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ശേഷം ഇരുവരും കടവ് റിസോര്‍ട്ടില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും.
നേതൃത്വത്തിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും (VM Sudheeran) ഉയര്‍ത്തിയ വിമര്‍ശനം, സുധീരന്റെ രാജി എന്നിവ ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളാവും.
മുതിർന്ന നേതാക്കൾ കെപിസിസി നേതൃത്വത്തിനെതിരെ തുടർച്ചയായി പരസ്യ വിമർശനങ്ങൾ ഉന്നയിക്കുന്നതിടെയാണ് രാഹുലിന്റെ വരവ് എന്നത് ശ്രദ്ധേയമാണ്.
ഇന്ന് രാവിലെ 9 മുതൽ 10 മണി വരെയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുന്നത്.
Also Read: VM Sudheeran| വി.എം സുധീരൻ രാജിവെച്ചു, നേതൃത്വത്തിനോട് അതൃപ്തി
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പം വരുന്നുണ്ട്. അദേഹവും ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ രാവിലെ കരിപ്പൂരില്‍ നിന്നും രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹിയിലേക്ക് മടങ്ങും.
കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി (Rahul Gandhi) തന്റെ മണ്ഡലമായ വയനാട്ടിലും സന്ദർശനം നടത്തും. തുടർന്ന് മലപ്പുറം കാളികാവില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് ശേഷം തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. ശേഷം മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്‌കൂളിന് തറക്കല്ലിടല്‍ ഇതൊക്കെയാണ് ഇന്നത്തെ രാഹുൽ ഗാന്ധിയുടെ പരിപാടികളെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.