New Delhi : JNU വിദ്യാർഥി യൂണിയൻ പ്രസിഡന്റും സിപിഐയുടെ ബിഹാറിൽ നിന്നുള്ള നേതാവുമായ കനയ്യ കുമാർ (Kanhaiya Kumar) കോൺഗ്രസിൽ ചേർന്നു. അതേസമയം ഗുജറാത്തിലെ ദിളിത് നേതാവും സ്വതന്ത്ര എംഎൽഎയുമായ ജിഗ്നേഷ് മേവാനി കോൺഗ്രസിന് പരസ്യമായി പിന്തുണ നൽകുയും ചെയ്തു. സാങ്കേതികപരമായ പ്രശ്നങ്ങളെ തുടർന്നാണ് ജിഗ്നേഷ് മേവാനിയുടെ (Jignesh Mevani) കോൺഗ്രസ് പ്രവേശനം മാറ്റിവെച്ചത്.
"ഞാൻ കോൺഗ്രസിൽ ചേർന്നത് വെറും പാർട്ടി എന്ന പേരിൽ അല്ല അത് ഒരു പ്രത്യയശാസ്ത്രമാണ്. രാജ്യത്തെ ഏറ്റവും പുരാതനവും ജനാധിപത്യവുമായി പാർട്ടിയാണ് കോൺഗ്രസ്, അതിൽ ഞാൻ ഊന്നൽ കൊടുക്കുന്നത് ജനാധിപത്യത്തിനാണ്. ഞാൻ മാത്രമല്ല, ഒരുപാട് പേർ ചിന്തിക്കുന്നുണ്ട് കോൺഗ്രസ് ഇല്ലാതെ രാജ്യത്തിന് രക്ഷപ്പെടാൻ സാധിക്കില്ല" കോൺഗ്രസിൽ ചേർന്നതിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
#WATCH | I am joining Congress because I feel that an ideology is trying to ruin the values, culture, history, & future of this country... Crores of youngsters feel that this country can't be saved without saving Congress: Kanhaiya Kumar in New Delhi pic.twitter.com/U3ugNrhSOt
— ANI (@ANI) September 28, 2021
ഡൽഹി ഐടിഒയിലെ ഷഹീദ്-ഇ-അസം ഭഗത് സിങ് പാർക്കിൽ രാഹുൽ ഗാന്ധിക്കും ഗുജറാത്തിന്റെ കോൺഗ്രസ് അധ്യക്ഷൻ ഹാർദിക് പട്ടേലിനൊപ്പം കനയ്യയും മേവാനിയും കൈകോർത്തു. ശേഷമാണ് കനയ്യ കുമാർ കോൺഗ്രസ് ആസ്ഥാനത്തെത്തി അഗംത്വം സ്വീകരിച്ചത്. ജിഗ്നേഷ് മേവാനിയുടെ അഗംത്വം എടുക്കൽ സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടു.
झूठ के साम्राज्य में सच से ही क्रांति आती है।
नए-पुराने सभी साथियों को मिलकर इस सत्याग्रह में भाग लेना होगा।#BhagatSingh pic.twitter.com/NycbXjHI04
— Rahul Gandhi (@RahulGandhi) September 28, 2021
രാജ്യത്തെ കോൺഗ്രസ്സിനല്ലാതെ മറ്റാർക്കും രക്ഷിക്കാൻ സാധിക്കില്ല എന്ന് കോടി കണക്കിന് യുവാക്കൾ കരുതുന്നു. ഒരു പ്രത്യയശാസ്ത്രം ഇപ്പോൾ ഇന്ത്യയുടെ മൂല്യങ്ങളും സാംസ്കാരികവും ചരിത്രവും ഭാവി നശിപ്പിക്കുന്നു എന്ന് കനയ്യ കുമാർ പറഞ്ഞു.
ALSO READ : Navjot Singh Sidhu പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു
2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായിരന്നു JNU വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്നു കനയ്യ കുമാർ സിപിഐയിൽ ചേരുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ബിഹാറിലെ ബെഗുസാറായി CPI സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
JNU വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരിക്കെ ദേശവിരുദ്ധ മുദ്രവാക്യം വിളിച്ചെന്ന പേരിൽ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. 2016ൽ പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരൻ തൂക്കിലേറ്റ അഫ്സൽ ഗുരുവിന്റെ മരിച്ചതിന്റെ വാർഷക ദിനത്തിലെ പരിപാടിക്കിടെയാണ് കനയ്യ കുമാർ ദേശവിരുദ്ധ മുദ്രവാക്യം വിളിച്ചതെന്നായിരുന്നു കേസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.