Rahman-Sajith Got Married : നീണ്ട പത്ത് വർഷത്തെ ഒറ്റമുറി ജീവിതം അവസാനിപ്പിച്ച റഹ്മാനും സജിതയും വിവാഹിതരായി

Rahman-Sajitha ഔദ്യോഗികമായി വിവാഹിതരായി. ഇന്ന് ബുധാനാഴ്ച രാവിലെ നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ (Nemara Sub-Registar Office) വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

Written by - Zee Malayalam News Desk | Last Updated : Sep 15, 2021, 03:38 PM IST
  • കൊല്ലങ്കോട് പുരോഗമന കലാ സാഹിത്യ സംഘമാണ് ഇരവരുടെയും വിവാഹത്തിനായിട്ടുള്ള സൗകര്യങ്ങൾ ഒരുക്കിയത്.
  • സജിതയുടെ മാതാപിതാക്കൾക്കൊപ്പം രജിസ്ട്രാർ ഓഫീസിലെത്തിയ നവദമ്പതികളെ ആലത്തൂർ എംഎൽഎ കെ ബാബു പൂചെണ്ട് നൽകി സ്വീകരിക്കുകയും ചെയ്ത.
  • സബ് രെജ്സട്രാർ കെ സുധീറിന്റെ മുമ്പാകെയാണ് റഹ്മാനും സജിതയും വിവാഹിതരാകുന്നതിനായിട്ടുള്ള അപേക്ഷ സമർപ്പിച്ചത്.
  • ഈ കഴിഞ്ഞ 2021 മാർച്ചിലായിരുന്നു ഇരുവരും റഹ്മാന്റെ വീട്ടിലെ ഒറ്റമുറി താമസം അവസാനിപ്പിച്ച് വിത്തനശ്ശേരിലേക്ക് മാറി താമസിക്കുന്നത്.
Rahman-Sajith Got Married : നീണ്ട പത്ത് വർഷത്തെ ഒറ്റമുറി ജീവിതം അവസാനിപ്പിച്ച റഹ്മാനും സജിതയും വിവാഹിതരായി

Palakkad : എല്ലാവരെയും ഞെട്ടിച്ച പത്ത് വർഷത്തെ ഒറ്റമുറി ജീവതത്തിന് അവസാനം കുറിച്ച് റഹ്മാനും സജിതയും (Rahman-Sajitha) ഔദ്യോഗികമായി വിവാഹിതരായി. ഇന്ന് ബുധാനാഴ്ച രാവിലെ നെന്മാറ സബ് രജിസ്ട്രാർ ഓഫീസിൽ (Nenmara Sub-Registrar Office) വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. കൊല്ലങ്കോട് പുരോഗമന കലാ സാഹിത്യ സംഘമാണ് ഇരവരുടെയും വിവാഹത്തിനായിട്ടുള്ള സൗകര്യങ്ങൾ ഒരുക്കിയത്.

സജിതയുടെ മാതാപിതാക്കൾക്കൊപ്പം രജിസ്ട്രാർ ഓഫീസിലെത്തിയ നവദമ്പതികളെ ആലത്തൂർ എംഎൽഎ കെ ബാബു പൂചെണ്ട് നൽകി സ്വീകരിക്കുകയും ചെയ്ത. സബ് രെജ്സട്രാർ കെ സുധീറിന്റെ മുമ്പാകെയാണ് റഹ്മാനും സജിതയും വിവാഹിതരാകുന്നതിനായിട്ടുള്ള അപേക്ഷ സമർപ്പിച്ചത്.

ALSO READ : Palakkad Sajitha - Rahman Case : നെന്മാറയിൽ പ്രണയിനിയെ 10 വർഷം ഒറ്റ മുറിയിൽ താമസിപ്പിച്ച സംഭവം അവിശ്വസനീയമെന്ന വനിതാ കമ്മീഷൻ

"വിവാഹം കഴിഞ്ഞതിൽ സന്തേഷമുണ്ട്, എന്നാൽ എന്റെ വീട്ടുകാർ ഒപ്പമില്ലാത്തതിൽ വിഷമമുണ്ട്.അവർ മനസ് മാറി വരട്ടെയെന്ന് പ്രർഥിക്കുന്നു" റഹ്മാൻ മാധ്യമങ്ങളോടായി പറഞ്ഞു.

"റഹ്മാന്റെ വീട്ടുകാരും ഒപ്പുമുണ്ടായിരുന്നെങ്കിൽ സന്തോഷമാകുമായിരുന്നു" സജിതയും മാധ്യമങ്ങളോടായി അറിയിച്ചു.

ALSO READ : Palakkad Sajitha - Rahman Case : മനുഷ്യാവകാശ കമ്മീഷൻ ഇന്ന് സജിതയെയും റഹ്മാനെയും സന്ദർശിക്കും

ഈ കഴിഞ്ഞ 2021 മാർച്ചിലായിരുന്നു ഇരുവരും റഹ്മാന്റെ വീട്ടിലെ ഒറ്റമുറി താമസം അവസാനിപ്പിച്ച് വിത്തനശ്ശേരിലെ വാടക വീട്ടിലേക്ക് മാറി താമസിക്കുന്നത്. റഹ്മാനെ കാണാനില്ലെന്ന പരാതിയ തുടർന്നുണ്ടായി പൊലീസിന്റെ അന്വേഷണത്തിന് ഒടുവിലാണ് പത്ത് വർഷമായി ഒറ്റമുറിയിൽ സജിത ഒളിച്ച് താമസിച്ച വിവരം പുറം ലോകം അറിയാൻ ഇടയായത്. 

2010ൽ ഫെബ്രുവരിയിലാണ് അന്ന് 18കാരിയായിരുന്ന സജിത റഹ്മാനോടൊപ്പം ജീവിക്കാൻ വീട് വിട്ട് ഇറങ്ങിയത്. എല്ലാവരും അറിഞ്ഞാൽ വലിയ പ്രശ്നമാകുമെന്ന് കരുതിയപ്പോൾ റഹ്മാൻ സജിതിയെ തന്റെ വീട്ടിൽ ആരുമറിയാതെ താമസിപ്പിക്കുകയായിരുന്നു.

ALSO READ : ആറുമാസം മുൻപ് കാണാതായ അമലിന്റെ മൃതദേഹം 15 വർഷമായി അടഞ്ഞുകിടന്ന വീട്ടിൽ!

പുറലോകം അറിഞ്ഞതോടെ വൻ തോതിൽ സംഭവം ചർച്ച വിഷയമാകുകയായിരുന്നു. റഹ്മാനെതിരെ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തെങ്കിലും തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്ന് അന്ന് സജിതി ആവശ്യപ്പെടുകുയും ചെയ്തു. വനിതാ കമ്മീഷനും സംഭവത്തിൽ റഹ്മാനെതിരെ കേസെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News