ഇടുക്കി: ഏലത്തിന് ഗുണനിലവാര പരിശോധനാ സംവിധാനം ഉടൻതന്നെ ഇടുക്കിയിൽ തുടങ്ങുമെന്ന് ഡീൻ കുര്യാക്കോസ് എംപി. ജൈവ ഏലത്തിന്റെ പ്രത്യേക ലേലത്തിൽ മതിയായ വില കിട്ടാത്തത് ആശങ്ക സൃഷ്ടിക്കുന്നതായും ഇക്കാര്യത്തിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഇടുക്കി പുറ്റടിയിലെ സ്പൈസസ് പാർക്കിൽ ജൈവ ഏലത്തിന്റെ ആദ്യ ലേലം നടന്നത്. കിലോയ്ക്ക് 2000 രൂപയിൽ അധികം വില പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിൻറെ പകുതി മാത്രമാണ് ലേലത്തിൽ ലഭിച്ചത്. പൂർണമായും ജൈവകൃഷി ചെയ്തിരുന്ന കർഷകർക്ക് ഇത് വലിയ തിരിച്ചടിയായി.
Read Also: മിൽമ പാൽ വില ലീറ്ററിന് 6 രൂപ കൂടും; പുതുക്കിയ വില ഡിസംബർ 1 മുതൽ
ജൈവ ഏലത്തിന് വിദേശത്ത് വിപണി സാധ്യത ഏറെയാണ്. ഇതനുസരിച്ചുള്ള വില ലേലത്തിൽ ലഭിക്കുന്നില്ല എന്നാണ് ആക്ഷേപം. ഏലത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കുള്ള സംവിധാനം ഇടുക്കിയിൽ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
കീടനാശിനിയുടെ സാന്നിധ്യം അളവിൽ കൂടുതൽ കണ്ടെത്തിയതിനെത്തുടർന്ന് ചില വിദേശരാജ്യങ്ങൾ ഇന്ത്യൻ ഏലം മടക്കി അയച്ചിരുന്നു. ഗുണ പരിശോധന ലാബ് തുടങ്ങുന്നതോടെ ഇതിന് പരിഹാരം കാണാൻ കഴിയും എന്നാണ് പ്രതീക്ഷ. വിലയിടിവിൽ വലയുന്ന ഏലം മേഖലയ്ക്ക് കയറ്റുമതി ശക്തമാകുന്നതോടെ പുതുജീവൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
രണ്ട് വർഷത്തെ കോവിഡ് കാലവും അതിനു മുമ്പുണ്ടായ പ്രളയ കാലവും വലിയ തിരിച്ചടിയും പ്രതിസന്ധിയുമാണ് മേഖലയിലാകെ ഉണ്ടാക്കിയത്. ഏലച്ചെടികൾക്ക് വ്യാപകമായി രോഗം ബാധിച്ചതും പ്രതികൂലമായി. ഇതിൽ നിന്നെല്ലാം കർഷകർക്ക് രക്ഷ ലഭിക്കാൻ കയറ്റുമതിയിലെ പ്രശ്നപരിഹാരം സഹായിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...