Qatar Airways : ഹൈക്കോടതി ജഡ്ജിയുടെ യാത്ര നിഷേധിച്ചു; ഖത്തർ എയർവേയ്സിന് ലക്ഷങ്ങൾ പിഴ ചുമത്തി

Qatar Airways vs Justice Bechu Kurian Thomas : 2018ൽ ഹൈക്കോടതി ജഡ്ജിയായ ബെച്ചു കുര്യൻ തോമസിനെ തന്റെ സ്കോട്ട്ലാൻഡിലേക്കുള്ള യാത്രയ്ക്കിടെയാണ് ഖത്തർ എയർവെയ്സ് അധികൃതർ വിമാനയാത്ര നിഷേധിച്ചത്.

Written by - Jenish Thomas | Last Updated : Jul 3, 2023, 10:02 PM IST
  • 2018 ആണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്
  • ജസ്റ്റിസ് ബെച്ചു കുര്യനെ സ്കോട്ട്ലാൻഡിലേക്കുള്ള യാത്ര ഖത്തർ എയർവേയ്സ് നിഷേധിക്കുകയായിരുന്നു
  • ദോഹയിൽ വെച്ചാണ് യാത്ര തടഞ്ഞത്
  • യാത്രയ്ക്ക് നാല് മാസം മുമ്പാണ് ജസ്റ്റിസ് ടിക്കറ്റ് എടുത്തത്
Qatar Airways : ഹൈക്കോടതി ജഡ്ജിയുടെ യാത്ര നിഷേധിച്ചു; ഖത്തർ എയർവേയ്സിന് ലക്ഷങ്ങൾ പിഴ ചുമത്തി

കൊച്ചി : ഹൈക്കോടതി ജഡ്ജിയെ വിമാനയാത്രയ്ക്ക് അനുവദിക്കാത്തതിന് അന്തരാഷ്ട്ര വിമാനക്കമ്പനിയായ ഖത്തർ എയർവേയ്സിന് പിഴ ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ കോടതി. ഹൈക്കോടതി ജഡ്ജിയായ ബെച്ചു കുര്യൻ തോമസിന്റെ സ്കോട്ട്ലാൻഡിലേക്കുള്ള യാത്ര നിഷേധിച്ചതിന് ഏഴരലക്ഷം രൂപ പിഴ ഏർപ്പെടുത്തുകയായിരുന്നു കോടതി. യാത്രയ്ക്ക് നാല് മാസം മുമ്പ് ടിക്കറ്റെടുത്തെങ്കിലും സ്കോട്ട്ലാൻഡിലേക്കുള്ള യാത്രമധ്യേ ഹൈക്കോടതി ജഡ്ജിയുടെ യാത്രയ്ക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു വിമാനധികൃതർ. കൃത്യമായ ബോർഡിങ് പാസുണ്ടായിട്ടും തന്റെ യാത്ര വിമാനക്കമ്പനി നിഷേധിക്കുകയായിരുന്നുയെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമിസ് ഉപഭോക്തൃ കോടതിക്ക് നൽകിയ പരാതി.

2018ലാണ് ഹൈക്കോടതി ജഡ്ജിയുടെ പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം സ്കോട്ട്ലാൻഡിലെ പോകും വഴിയാണ് വിമാന അധികൃതർ യാതൊരു മുന്നറിയിപ്പും നൽകാതെ യാത്രമധ്യേ ജഡ്ജിയുടെ വിമാനയാത്ര നിഷേധിക്കുന്നത്. കൊച്ചിയിൽ നിന്നും ദോഹ വഴി സ്കോട്ട്ലാൻഡിലെ എഡിൻബറോയിലേക്ക് യാത്രയ്ക്ക് നാല് മാസം  മുമ്പ് ടിക്കറ്റെടുക്കുകയായിരുന്നു പരാതിക്കാരനായ ജഡ്ജി. കൊച്ചിയിൽ നിന്നും തന്നെ ദോഹയിലേക്കും തുടർന്ന് എഡിബറോയിലേക്കുമുള്ള ബോർഡിങ് പാസ് വിമാനക്കമ്പനി അധികൃതർ ജസ്റ്റിസ് ബെച്ചു കുര്യന് നൽകി.

ALSO READ : കൈതോലപ്പായ വിവാദം: ജി. ശക്തിധരനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു‌

എന്നാൽ ദോഹയിൽ എത്തിയ ഹൈക്കോടതി ജഡ്ജിയുടെ തുടർ യാത്ര ഖത്തർ എയർവേയ്സ് നിഷേധിക്കുകയായിരുന്നു. അമിതമായ ബുക്കിങ്ങിനെ തുടർന്നാണ് നാല് മാസം മുമ്പ് ടിക്കറ്റെടുത്ത ജഡ്ജിയുടെ യാത്ര വിമാനക്കമ്പനി നിഷേധിച്ചത്. ഇങ്ങനെ യാത്ര നിഷേധിക്കുന്നത് സാധാരണ സംഭവമാണെന്നാണ് വിമാനക്കമ്പനി നൽകിയ വിശദീകരണം. തുടർന്ന് ജസ്റ്റിസ് ബെച്ചു കുര്യന് ഒരു രാത്രി താമസവും അടുത്ത ദിവസം മറ്റൊരു വിമാനത്തിൽ യാത്ര സൗകര്യവും ഖത്തർ എയർവേയ്സ സജ്ജമാക്കി.

ആദ്യം വന്നയാൾക്ക് പരിഗണനയില്ലാത അവസാനമെത്തിയവർക്ക് യാത്ര അനുവദിച്ച വിമാനക്കമ്പനിയുടെ നിലപാടിനെതിരെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ ഉപഭോക്തൃ കോടതയിൽ പരാതി നൽകിയത്. നാല് മാസം മുമ്പ് ടിക്കറ്റെടുത്ത തന്റെ യാത്ര അല്ല നിഷേധിക്കേണ്ടതെന്ന് ഹൈക്കോടതി ജഡ്ജി തന്റെ പരാതിയിൽ പറഞ്ഞു. തുടർന്ന് വിമാനക്കമ്പനിയോട് സംഭവത്തിൽ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പരാതിയിലൂടെ ആവശ്യപ്പെടുകയായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്. 

അതേസമയം ഹൈക്കോടതി ജഡ്ജിയുടെ പരാതി വിമാനക്കമ്പനി നിഷേധിക്കുകയായിരുന്നു. സർവീസിനിടെ സംഭവിച്ച് പോയ സാങ്കേതിക പിഴവാണെന്നും അതിന് വിമാനക്കമ്പനി യാത്രക്കാരന് പരിഹാരമായി മറ്റ് സേവനങ്ങളും സജ്ജമാക്കിയെന്നും ഖത്തർ എയർവേയ്സ് ഉപഭോക്തൃ കോടതിയെ അറിയിച്ചു. പരാതിക്കാരന് ഒരു രാത്രി താമസം, യാത്രയ്ക്കായി അടുത്ത ദിവസം മറ്റൊരു വിമാന സർവീസ്, സൗജന്യ ഭക്ഷണം, മറ്റ് സൗജന്യ സേവനങ്ങളും തങ്ങൾ ഒരുക്കിയെന്ന് വിമാനക്കമ്പനി കമ്മീഷനെ അറിയിച്ചു. 

എന്നാൽ എയർലൈൻ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ സാങ്കേതിക പിഴവ് കൊണ്ടാണ് ഈ പ്രശ്നമുണ്ടായതെന്ന് കണ്ടെത്തിയ കോടതി, ഇതെ തുടർന്ന് പാരതിക്കാരൻ തന്റെ ലക്ഷ്യ സ്ഥാനത്തെത്താൻ ഒരു ദിവസം വൈകുകയും, അത് യാത്രയുടെ ലക്ഷ്യത്തെ ബാധിച്ചുയെന്ന് ചൂണ്ടിക്കാട്ടി. തുടർന്ന് സിവിൽ ഏവിയേഷൻ, ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഖത്തർ എയർവേയ്സിനെതിരെ ഏഴര ലക്ഷം രൂപ പിഴ ചുമത്തി. ഒരു മാസത്തിനുള്ളിൽ എയർലൈൻ കമ്പവനി പരാതിക്കാരന് പിഴ തുക നൽകണമെന്ന് കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം ഒമ്പത് ശതമാനം പലിശ ഈടാക്കുന്നതാണെന്ന് കോടതി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News