പാടശേഖരത്തിലെ മീൻവലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിച്ചു. ചങ്ങനാശേരി വാഴപ്പള്ളി ക്ഷേത്രത്തിന് പിന്നിലുള്ള പാടശേഖരത്തിലെ മീൻ വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്നേക്ക് റെസ്ക്യൂ ടീം എത്തി രക്ഷപ്പെടുത്തി.
ശനിയാഴ്ച രാവിലെയാണ് വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. സ്നേക്ക് റെസ്ക്യൂ ടീമിലുള്ള വിഷ്ണു മാടപ്പള്ളിയും, കോട്ടയം കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസറും, ടീം അംഗവുമായ മുഹമ്മദ് ഷെഫിൻ എന്നിവരുടെ നേതൃത്വത്തിൽ പാമ്പിനെ വലയിൽ നിന്നും രക്ഷപെടുത്തി.
വലയിൽ കുടുങ്ങിയതിനെ തുടർന്ന് മുറിവേറ്റ പാമ്പിനെ ഫോറസ്റ്റ് വിഭാഗത്തിന്റെ അനുമതിയോടെ കോട്ടയം കോടിമതയിലെ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഏകദേശം പന്ത്രണ്ടര കിലോ ഭാരവും എട്ടടി നീളവും ഉള്ള പെരുമ്പാമ്പാണ് വലയിൽ കുടുങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...