പങ്കാളിയുമായുള്ള വഴക്കിനെ തുടർന്ന് യുവാവ് വീട്ടിൽ വളർത്തുന്ന പെരുമ്പാമ്പിന്റെ തല കടിച്ചു പറിച്ചു. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം നടന്നത്. വാർത്ത ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പെരുമ്പാമ്പ് ആളുകളെയും മൃഗങ്ങളെയും ആക്രമിക്കുന്ന വാർത്തകൾ ധാരാളം വരാറുണ്ടെങ്കിലും ഒരു പെരുമ്പാമ്പിന്റെ മനുഷ്യൻ കടിക്കുന്ന വാർത്തകൾ വളരെ വിരളമായി മാത്രമേ കാണാറുള്ളു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കെവിൻ ജസ്റ്റിൻ മയോർഗ എന്ന യുവാവാണ് അറസ്റ്റിലായത്.
ജനുവരി 30 തിങ്കളാഴ്ച രാവിലെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് രാവിലെ 5.20 നായിരുന്നു സംഭവം. മൃഗങ്ങൾക്ക് എതിരായ ആക്രമണം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. മിയാമി-ഡേഡ് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ പരിധിയിൽപ്പെടുന്ന ഒരു അപാർട്മെന്റ് കോംപ്ലെക്സിൽ വഴക്ക് നടക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്.
ALSO READ: California mass shooting: കാലിഫോർണിയയിൽ വെടിവെയ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്
സംഭവ സ്ഥലത്ത് പോലീസ് എത്തിയപ്പോൾ കെവിൻ ജസ്റ്റിൻ മയോർഗയും പങ്കാളിയും തമ്മിൽ ചീത്ത വിളിക്കുന്നത് കേട്ടു. തുടർന്ന് യുവതിയുടെ ആവശ്യപ്രകാരം വാതിൽ പൊളിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ അകത്ത് കടന്നത്. ആ സമയത്ത് പൊലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോൾ ഒരു മുറിയിൽ കയറാൻ യുവാവ് സമ്മതിച്ചില്ല. തുടർന്ന് പോലീസുക്കാരെയും ആക്രമിച്ച് രക്ഷപ്പെടാൻ കെവിൻ ശ്രമിച്ചു.
എന്നാൽ ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ പൊലീസ് യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. പെരുമ്പാമ്പിനെ ഇയാൾ ആക്രമിച്ച വിവരം യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. മൃഗങ്ങൾക്ക് എതിരായ ആക്രമണത്തിനോടൊപ്പം സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനുള്ള വകുപ്പും യുവാവിന് മേൽ ചുമത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...