PV Anwar: 'സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്ക്'; പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ

PV Anwar allegations against P Sasi: മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അൻവർ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 21, 2024, 07:08 PM IST
  • സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്
  • നിയമം അനുസരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന് വിവരം ലഭിച്ചാൽ ഉടനടി കസ്റ്റംസിനെ അറിയിക്കേണ്ടതാണ്
  • സ്വർണക്കടത്ത് പിടിക്കേണ്ടത് കസ്റ്റംസ് ആണ്
  • എന്നാൽ ഒരു കേസും കസ്റ്റംസിനെ അറിയിച്ചിട്ടില്ല
PV Anwar: 'സ്വർണം പൊട്ടിക്കലിൽ ശശിക്ക് പങ്ക്'; പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ

മലപ്പുറം: താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉപദേശകർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് പിവി അൻവർ എംഎൽഎ. പുഴുക്കുത്തുകൾക്കെതിരായ പോരാട്ടം തുടരും. താൻ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ പൂർണമായും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരിൽ നിരവധി സത്യസന്ധരുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഐക്യമുള്ള ഉദ്യോഗസ്ഥരുണ്ട്. കേരളത്തിലെ പോലീസ് രാജ്യത്തിന് ആകെ മാതൃകയാണ്. അവരുടെ മനോവീര്യം വലിയ രീതിയിൽ ഉയരുകയാണെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത് മനസിലാക്കേണ്ടതാണെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഉപദേശം കൊടുക്കുന്നവർ അദ്ദേഹത്തെ തെദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അൻവർ പറഞ്ഞു.

സുജിത്ത് ദാസിന്റെ ഫോൺ ചോർത്തിയത് ചെറ്റത്തരമാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, അത് പുറത്തുവിടാതെ രക്ഷയില്ലായിരുന്നു. മുഴുവൻ ഫോൺ സംഭാഷണവും പുറത്തുവിട്ടിട്ടില്ലെന്നും അൻവർ പറഞ്ഞു. അതുകൂടി പുറത്തുവിട്ടാൽ ഈ പോലീസ് ഉദ്യോഗസ്ഥരുടെ കാര്യം കൂടുതൽ വഷളാകും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ പുനപരിശോധിക്കണമെന്നും തെറ്റിദ്ധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വരുമെന്നും അൻവർ പറഞ്ഞു.

തെളിവുണ്ടായിട്ടും തിരയുകയാണ്. തിരയട്ടെ. നമുക്ക് നോക്കാം. സ്വർണക്കടത്ത് കേസിലെ പ്രതികളെ മഹത്വവൽക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസിന് വിവരം ലഭിച്ചാൽ ഉടനടി കസ്റ്റംസിനെ അറിയിക്കേണ്ടതാണ്. സ്വർണക്കടത്ത് പിടിക്കേണ്ടത് കസ്റ്റംസ് ആണ്. എന്നാൽ ഒരു കേസും കസ്റ്റംസിനെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാൽ മതി. ഇത് പച്ചയായി കൊണ്ടോട്ടി അങ്ങാടിയിലെ ടാക്സിക്കാർക്കും ഓട്ടോറിക്ഷക്കാർക്കും കടല വറക്കുന്നവർക്കും അറിയാവുന്നതാണ്. ഞാൻ തെളിവ് കൊടുക്കാൻ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്നും എന്നാൽ ഇതുവരെ എഡിജിപിയെ മാറ്റാത്തതു കൊണ്ട് ആരും മുന്നോട്ടുവരുന്നില്ലെന്നും അൻവർ പറഞ്ഞു.

ശശി കള്ളക്കടത്തിന്റെ പങ്ക് പറ്റുന്നുണ്ടോയെന്ന് അന്വേഷിക്കണം. ശശിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറയുന്നത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. എന്നാൽ, തനിക്ക് ആ വിശ്വാസം തീരെയില്ല. നായനാർ മന്ത്രിസഭയിലെ പൊളിറ്റിക്കൽ‌ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം പുറത്തായത് എങ്ങനെയാണെന്ന് എല്ലാവർക്കും അറിയാം. ആ മാനസികാവസ്ഥയിൽ നിന്ന് അദ്ദേഹം മാറിയിട്ടില്ലെന്നും ശശിയോട് പറഞ്ഞിട്ടുള്ള കാര്യമെല്ലാം ഈ നാടുമായും പോലീസുമായും ബന്ധപ്പെട്ട കാര്യങ്ങളാണെന്നും വീട്ടിലെ കാര്യങ്ങളുമായല്ല ശശിയുടെ അടുത്തു പോകുന്നതെന്നും അൻവർ പറഞ്ഞു.

പരാതി നൽകിയ രീതി ശരിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്. എന്നാൽ താൻ ഈ കാര്യങ്ങളൊക്കെ നിരവധി തവണ എകെജി സെന്ററിൽ അറിയിച്ചിരുന്നുവെന്നും കോടിയേരി സഖാവ് ഉള്ള കാലം മുതൽ പരാതി കൊടുക്കാറുണ്ടെന്നും അൻവർ പറഞ്ഞു. നാലോ അഞ്ചോ തവണ പാർട്ടി സെക്രട്ടറിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. താൻ പഴയ കോൺഗ്രസുകാരനാണെന്നും ഇഎംഎസും പഴയ കോൺഗ്രസാണെന്നും അദ്ദേഹം കെപിസിസി സെക്രട്ടറിയായിരുന്നുവെന്നും പിവി അൻവർ പറഞ്ഞു.

അജിത് കുമാർ ആദ്യം പറഞ്ഞ പ്രതികരണമാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. ആ പ്രതികരണമാണ് മുഖ്യമന്ത്രിയെക്കൊണ്ട് തെറ്റിദ്ധരിപ്പിച്ച് പറഞ്ഞത്. ഇവരെന്നെ ചവിട്ടി പുറത്താക്കിയാലും ഞാൻ മുഖ്യമന്ത്രിയെ തള്ളിപ്പറയില്ലെന്നും ഇവരെന്നെ വേണ്ടാന്ന് പറയുമ്പോൾ ഞാൻ എന്റെ മാർഗം നോക്കുമെന്നും അൻവർ പറഞ്ഞു. പൂരം കലക്കലും കണ്ണൂരിലെ രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീരുമെല്ലാം എന്റെ ഫോണിലുണ്ടെന്നും അതെല്ലാം ശശിയ്ക്ക് എതിരാണെന്നും അൻവർ വ്യക്തമാക്കി.

പലരും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണെന്നും അവർ മുഖ്യമന്ത്രിയെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ എന്താണ് വിവരങ്ങൾ അറിയിക്കാത്തതെന്നും പിവി അൻവർ ചോദിച്ചു. ഇവർ മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ ചാടിക്കുകയല്ലേ. അദ്ദേഹത്തിന്റെ ആളുകളെന്ന് പറയുന്നവർ മുഖ്യമന്ത്രിയെ പൊട്ടക്കിണറ്റിൽ‌ ചാടിക്കാൻ നോക്കുന്നവരാണ്. പാർട്ടി അന്വേഷണം നടത്തട്ടെയെന്നും നീ പറഞ്ഞത് മുഴുവൻ കളവാണെന്ന് പാർട്ടി പറയുമ്പോൾ‌ ആലോചിക്കാമെന്നും അൻവർ പറഞ്ഞു. കാത്തിരുന്നു കാണാം, ബൈബിളിൽ ഒരു വാക്യമുണ്ട്, ക്ഷമിക്കുന്നവർക്കാണ് വിജയമെന്നാണത്. ഞാൻ ക്ഷമിക്കാൻ തയാറാണെന്നും പോലീസിന്റെ മനോവീര്യം തകർന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് നൂറ് ശതമാനവും തെറ്റാണെന്നും അൻവർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News