മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്ന ആവശ്യവുമായി പിവി അൻവർ എംഎൽഎ. അജിത് കുമാർ ചുമതലയിൽ നിന്ന് തെറിച്ചാൽ ഇനിയും ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തുകയും ഇനിയുള്ള നീക്കങ്ങൾ ഇന്റലിജൻസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ നിരീക്ഷിക്കണമെന്നും പിവി അൻവർ എംഎൽഎ ആവശ്യപ്പെട്ടു.
ഇവർ രാഷ്ട്രീയ അട്ടിമറിക്കും കൂട്ടുനിന്നിട്ടുണ്ട്. കേരളം സത്യം അറിയാൻ കാതോർത്തിരുന്ന ചില കേസുകൾ എംആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ അട്ടിമറിക്കപ്പെട്ടു. അതിന്റെ വക്കും മൂലയുമേ കഴിഞ്ഞ ഒരാഴ്ചയായിട്ട് കിട്ടിയുള്ളൂ. കേരളത്തിലെ പ്രമാദമായ രാഷ്ട്രീയ കേസുകൾ അല്ലെങ്കിൽ ഒരു സർക്കാരിനെ മുന്നണിയെയോ പാർട്ടിയെയോ പോലും ബാധിക്കാൻ ഇടയുള്ള കേസുകൾ. സത്യവിരുദ്ധമായി ചില കേസുകൾ ക്ലോസ് ചെയ്തു. അതിലേക്ക് കടക്കുന്നില്ലെന്നും പിവി അൻവർ പറഞ്ഞു.
ALSO READ: അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍ എംഎല്‍എ
അജിത് കുമാർ ഇനിയും ആ സ്ഥാനത്ത് തുടർന്ന് അദ്ദേഹത്തിന്റെ താഴെയുള്ളതോ സമന്മാരോ ആയ ഉദ്യോഗസ്ഥർ കേസുകൾ അന്വേഷിക്കുമ്പോൾ അജിത് കുമാറിന്റെ സാന്നിധ്യം അവരുടെ ആത്മവിശ്വാസം കുറയ്ക്കുമെന്നാണ് താൻ കരുതുന്നതെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് പുറമേ ചില കാര്യങ്ങൾ കൂടി ഐജിക്ക് നൽകിയ മൊഴിയിൽ താൻ പറഞ്ഞിട്ടുണ്ടെന്ന് അൻവർ വ്യക്തമാക്കി.
മലപ്പുറം പോലീസിലെ മോഹൻദാസ് എന്ന ഒരു ഉദ്യോഗസ്ഥനെ കുറിച്ചുള്ള ചില സംശയങ്ങളാണ് പറഞ്ഞിരുന്നത്. അതുമായി ബന്ധപ്പെട്ട് നൽകിയ ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിട്ടുണ്ട്. ഫോൺ ചോർത്താൻ മോഹൻദാസിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പിവി അൻവർ എംഎൽ എ ആരോപിച്ചു. അഞ്ച് കൊല്ലമാണ് മോഹൻദാസ് മലപ്പുറം വിജിലൻസ് യൂണിറ്റിൽ ഉണ്ടായിരുന്നത്. തുടർന്ന് മലപ്പുറം ജില്ലാ പോലീസിലേക്ക് ട്രാൻസ്ഫറായി.
മലപ്പുറം ജില്ലാ പോലീസിൽ ഉണ്ടായിരുന്ന മോഹൻദാസിനെ ഒരു ഉത്തരവും ഇല്ലാതെ എസ് സുജിത് ദാസ് വിജിലൻസിൽ നിലനിർത്തി മൂന്നിലധികം വർഷം സൈബർ ഇന്റർസെപ്ഷൻ നടത്തി. മോഹൻദാസിന്റെ ജോലി ജില്ലാ പോലീസിൽ ആണ്. വിജിലൻസിന്റെ ഒരു ഓർഡർ പോലും ഇല്ലാതെയാണ് ഈ ജോലി ചെയ്യിച്ചിരിക്കുന്നതെന്നും അൻവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.