മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി അൻവറിനെ കാണാനില്ലെന്ന് പരാതി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതിയുമായി നിലമ്പൂർ പോലീസിനെ സമീപിച്ചത്. ഒരു മാസമായി എം.എല്‍.എയെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത് നിലമ്പൂർ പൊലീസ് നേരിട്ട് സ്വീകരിക്കാത്തതിനാല്‍ പരാതി ഇമെയിലായാണ് നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിലധികമായി എം.എല്‍.എയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
നിലമ്പൂർ(Malappuram) സി.എന്‍.ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എം.എല്‍.എ ഓഫിസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നായിരുന്നു മറുപടി. ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: Farmers Tractor Rally: Delhi യിൽ കർഷകരും പൊലീസും തമ്മിൽ തെരുവ് യുദ്ധം; കർഷക സമരം പുതിയ തലത്തിലേക്ക്
എം.എൽ.എയെ അന്വേഷിച്ച് കണ്ടെത്തണമെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം ഇത് കോൺഗ്രസ്സിന്റെ വിലകുറഞ്ഞ രാഷ്ട്രീയ നാടകം മാത്രമാണെന്ന ആരോപണവുമായി സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്.ഇതിനിടെ കക്കാടംപൊയിലിലെ പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച തടയണകളും അനധികൃത നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ കോഴിക്കോട്(calicut) ജില്ലാ കളക്ടര്‍ വിദഗ്ദസമിതിയെ നിയോഗിച്ചിട്ടുണ്ട്.
ALSO READ: Farmers Tractor Rally: Delhi യിൽ കർഷകരും പൊലീസും തമ്മിൽ തെരുവ് യുദ്ധം; കർഷക സമരം പുതിയ തലത്തിലേക്ക്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...