Chandy Oommen: ചിലയിടത്ത് വോട്ടിംഗ് സാവധാനമായതിൽ സംശയമുണ്ടെന്ന് ചാണ്ടി ഉമ്മൻ; മണർകാട് വോട്ടർമാരുടെ പ്രതിഷേധം

Puthuppally by-election 2023 updates: രാവിലെ മുതൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായത് വൈകിട്ടാണെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2023, 07:32 PM IST
  • മണർകാട് പോളിംഗ് വൈകുന്നുവെന്ന് പരാതി ഉയർന്നിരുന്നു.
  • ഇലക്ഷൻ കമ്മീഷന് ചാണ്ടി ഉമ്മൻ പരാതി നൽകുകയും ചെയ്തു.
  • സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ.
Chandy Oommen: ചിലയിടത്ത് വോട്ടിംഗ് സാവധാനമായതിൽ സംശയമുണ്ടെന്ന് ചാണ്ടി ഉമ്മൻ; മണർകാട് വോട്ടർമാരുടെ പ്രതിഷേധം

കോട്ടയം: മണർകാട് 88-ാം നമ്പർ ബൂത്തിൽ വോട്ടർമാരുടെ പ്രതിഷേധം. മണിക്കൂറുകൾ കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനായില്ല എന്നാണ് വോട്ടർമാരുടെ പരാതി. അതേസമയം 6 മണി കഴിഞ്ഞതിനാൽ വോട്ടർമാർക്ക് ടോക്കൺ നൽകി. ആദ്യമെത്തിയവരിൽ പലരും വോട്ട് ചെയ്യാനാകാതെ മടങ്ങി എന്നുള്ള പരാതി നിലനിൽക്കുകയാണ്.

അതേസമയം, സഹകരണ വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടുവെന്നും നിലവിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുമെന്നും ബൂത്ത് സന്ദർശിച്ച എൽഡിഎഫ് സ്ഥാനാർത്ഥി ജയ്ക്ക് സി തോമസ് പറഞ്ഞു. പരാതികളും പ്രശ്നങ്ങളുമില്ലാതെ തെരഞ്ഞെടുപ്പ് മുമ്പോട്ട് പോയപ്പോഴാണ് ഇത്തരമൊരു സംഭവമുണ്ടായത്. പ്രശ്നം എന്താണ് എന്ന് പരിശോധിക്കുമെന്നും പരാതികൾ കിട്ടിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. 6 മണിക്ക് എത്തിയവർക്കെല്ലാം വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്നും കളക്ടർ ഉറപ്പ് നൽകി. 

ALSO READ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വഞ്ചി മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

അതേസമയം, ചിലയിടങ്ങളിൽ വോട്ടിംഗ് സാവധാനം ആയതിൽ സംശയമുണ്ടെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. രാവിലെ മുതൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായത് വൈകിട്ടാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മണർകാട് പോളിംഗ് വൈകുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മണർകാട്, പങ്ങട, മാലം, കണിയാംകുന്ന് എന്നിവിടങ്ങളിലെ ബൂത്തു കൾക്കെതിരെയാണ് പരാതി ഉയർന്നത്. മണർകാട് വോട്ടിംഗ് വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി ഇലക്ഷൻ കമ്മീഷന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പരാതി നൽകുകയും ചെയ്തിരുന്നു. 

ചെളി നിറഞ്ഞ ബൂത്തിന്റെ മുൻഭാഗത്ത് വോട്ടർമാർക്ക് നിൽക്കാൻ പോലും സൗകര്യമില്ലെന്ന പരാതിയും വോട്ടർമാരുടെ ഭാ​ഗത്ത് നിന്ന് ഉയർന്നിരുന്നു. ഇത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്നായിരുന്നു ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന്റെ ആരോപണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News