കോഴിക്കോട്: നിപ്പ ബാധിച്ച് കോഴിക്കോട് കുട്ടി മരിച്ച സംഭവത്തിൽ രോഗ ഉറവിടം കണ്ടെത്താൻ വ്യാപകമായ പരിശോധന. ഇതിനായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം എത്തും. ഇതിനായി വവ്വാലുകളെ വലയിൽ പിടികൂടി പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ച ചാത്തമംഗലത്തും പരിസര പ്രദേശങ്ങളിലും ജാഗ്രത തുടരുകയാണ്.
ഏഴ് പേർക്ക് കൂടി രോഗ ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ കൂടുതൽ പരിശോധനകൾ തുടരാൻ തന്നെയാണ് തീരുമാനം. നിലവിൽ 274 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. സംസ്ഥാനത്തിന് ആശ്വാസകരമായ അവസ്ഥയാണുള്ളത്.
അതിനിടയിൽ നിപയുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിൽ ഇതുവരെ 4995 വീടുകളിൽ ആരോഗ്യവകുപ്പ് സർവേ നടത്തി. 27536 പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നേരിൽ കണ്ടു. 44 പേർക്ക് പനി ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് താലൂക്കിൽ കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ വാക്സീനേഷൻ പുനരാരംഭിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ALSO READ: Nipah Virus : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 6 പേരേയും കൂടി ഉൾപ്പെടുത്തി
ചാത്തമംഗലത്തെ മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. അഞ്ച് ഫലങ്ങൾ കൂടിയാണ് ഇനി വരാനുള്ളത്. നിരീക്ഷണകാലം ഇരട്ടിയാക്കാൻ തീരുമാനമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...