PSC Rank List : 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും

കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർ നിയമനടപടികൾക്കുള്ള സാധ്യതയും ഉദ്യോഗാർത്ഥികൾ തേടുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 4, 2021, 11:10 AM IST
  • ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
  • കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർ നിയമനടപടികൾക്കുള്ള സാധ്യതയും ഉദ്യോഗാർത്ഥികൾ തേടുന്നുണ്ട്.
  • ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ പി.എസ്.സിയുടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആണ് ഇന്ന് അവസാനിക്കുന്നത്.
  • റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതോടെ നിയമനം ലഭിച്ചിട്ടില്ലാത്ത പ്രായപരിധി കഴിഞ്ഞവർക്ക് ഇനിയൊരവസരം ഉണ്ടാകില്ല.
PSC Rank List : 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും

THiruvananthapuram : സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർ നിയമനടപടികൾക്കുള്ള സാധ്യതയും ഉദ്യോഗാർത്ഥികൾ തേടുന്നുണ്ട്.

ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലാര്‍ക്ക്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ പി.എസ്.സിയുടെ 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആണ് ഇന്ന് അവസാനിക്കുന്നത്. റാങ്ക് ലിസ്റ്റ് കാലാവധി കഴിയുന്നതോടെ നിയമനം ലഭിച്ചിട്ടില്ലാത്ത പ്രായപരിധി കഴിഞ്ഞവർക്ക് ഇനിയൊരവസരം ഉണ്ടാകില്ല. 

ALSO READ: PSC Rank List കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി നീട്ടിയ ട്രിബ്യൂണല്‍ വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന കോടതി വിധി തിരിച്ചടിയായതോടെ ഉദ്യോഗാർത്ഥികളും നിരാശയിലാണ്. അന്തിമവിധി സെപ്റ്റംബര്‍ 2ന് പുറപ്പെടുവിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

ALSO READ: Kerala Assembly Ruckus Case : നിയമസഭാ കയ്യാങ്കളിക്കേസ് നടത്തിപ്പിന് സ്‌പെഷ്യല്‍ പബ്ലിക് പ്രസിക്യൂട്ടറെ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല

ഇതിന്‍റെ അടിസ്ഥാനത്തില്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം താത്കാലികമായി നിര്‍ത്തി. വനിതാ സിപിഒ ഉദ്യാഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്. പി എസ് സി റാങ്ക് ലിസ്റ്റിന്റെ (PSC Rank list) കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു.

ALSO READ: Last Grade Rank List Kerala: എൽ.ജി.എസ് പട്ടികയുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി

 സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കിൽ മൂന്ന് വർഷമെന്നാണ് കണക്ക്. മറ്റന്നാൾ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വർഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാറ്റിവച്ച പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും കൊവിഡ് തീവ്രത കുറഞ്ഞാൽ നടത്തും. ഇക്കാര്യങ്ങളൊന്നും സഭ നിർത്തി വച്ച് ചർച്ച ചെയ്യണ്ടതില്ലെന്നും ആയിരുന്നു മുഖ്യമന്ത്രി (Chief minister) അഭിപ്രായപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News