കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധ മാർച്ചുകളിൽ വ്യാപക സംഘർഷം..!

സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച മഹിളാ  മോർച്ച പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് വളരെ ബുദ്ധിമുട്ടേണ്ടി വന്നു.    

Last Updated : Sep 14, 2020, 05:02 PM IST
    • സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച മഹിളാ മോർച്ച പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് വളരെ ബുദ്ധിമുട്ടേണ്ടി വന്നു.
    • ഇടുക്കിയിലും കൊച്ചിയിലും കൊടുങ്ങല്ലൂരിലും സമരക്കാരക്കുനേരെ പൊലീസ് ബലപ്രയോഗം നടത്തി.
    • കൂടാതെ പലയിടത്തും പ്രതിഷേധം തടുക്കാൻ പൊലീസിന് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടിവന്നു.
കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധ മാർച്ചുകളിൽ വ്യാപക സംഘർഷം..!

തിരുവനന്തപുരം:  സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം അരങ്ങേറി.  യൂത്ത് കോൺഗ്രസും എംഎസ്എഫും യുവമോർച്ചയും മഹിളാ മോർച്ചയും  എന്നിവർ നടത്തിയ പ്രതിഷേധ സമരം പൊലീസിന്റെ ലാത്തിച്ചാർജിൽ കലാശിച്ചു.  

സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച മഹിളാ  മോർച്ച പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് വളരെ ബുദ്ധിമുട്ടേണ്ടി വന്നു.  ഇടുക്കിയിലും  കൊച്ചിയിലും കൊടുങ്ങല്ലൂരിലും  സമരക്കാരക്കുനേരെ പൊലീസ് ബലപ്രയോഗം നടത്തി. കൂടാതെ പലയിടത്തും പ്രതിഷേധം തടുക്കാൻ പൊലീസിന്  കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടിവന്നു.  

Also read: സ്വപ്നയ്ക്ക് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ: അനിൽ അക്കരെ 

മഹിളാ മോർച്ച പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിയാണ് പ്രതിഷേധിച്ചത്.  എംഎസ്എഫ് പ്രവർത്തകർ കോഴിക്കോട്  കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിലും സംഘർഷം ഉണ്ടായി.  പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനെ തുടർന്ന് പൊലീസിന് ലാത്തി വീശേണ്ടി വന്നു.  സംഘർഷത്തിൽ 20 ലധികം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.  ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

Also read: പ്രിയ പ്രകാശ് വാര്യരുടെ ഈ ചിത്രങ്ങൾ വൈറലാകുന്നു... 

ഇത്രയൊക്കെ പ്രതിഷേധം സംസ്ഥാനത്ത് നടക്കുമ്പോഴും മന്ത്രി കെ ടി ജലീൽ മൗനം തുടരുകയാണ്.  ജലീൽ ഇപ്പോൾ കനത്ത പൊലീസ് കാവലിൽ മന്ത്രി മന്ദിരത്തിൽ കഴിയുകയാണ്.  

Trending News