ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ കൊല്ലാനുള്ള നടപടികൾ ആരംഭിച്ചു

ഫയര്‍ ആന്റ് റസ്‌ക്യൂ ജീവനക്കാരുടെ സഹകരണത്തോടെ ഫാമും പരിസരവും അണുവിമുക്തമാക്കുന്ന നടപടികള്‍ അതിന് ശേഷം തുടങ്ങും

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 08:40 PM IST
  • പന്നികുഞ്ഞുങ്ങളടക്കം 213 ഓളം പന്നികളാണ് വയനാട്
  • ഒരു കിലോമിറ്റര്‍ പരിധിയിലെ രണ്ട് ഫാമുകളിലെ പതിനാലും എട്ടും വീതം പന്നികളെയും കൊല്ലും
  • 12 അടി താഴ്ച്ചയിലും 10 അടി വീതിയിലും 33 അടി നീളത്തിലുമുളള കുഴി ഫാമില്‍ നിന്ന് 15 മീറ്റര്‍ അകലെയാണ് തയ്യാറാക്കിയത്
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നികളെ കൊല്ലാനുള്ള നടപടികൾ ആരംഭിച്ചു

വയനാട് : ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച നെന്മേനി പൂളക്കുണ്ടിലെ സ്വകാര്യ ഫാമിലെ പന്നികളെ ഉന്മൂലനം ചെയ്യുന്ന നടപടികള്‍ തുടങ്ങി. ചൊവ്വാഴ്ച വൈകീട്ട് 6.30 വരെ 195 പന്നികളെ ഹ്യുമേന്‍ കള്ളിങ്ങിന് വിധേയമാക്കി. ഉച്ചയ്ക്ക ശേഷം 3.30 യോടെയാണ് ദൗത്യം തുടങ്ങിയത്. പന്നികുഞ്ഞുങ്ങളടക്കം 213 ഓളം പന്നികളാണ് ഇവിടെയുള്ളത്. രോഗബാധ സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമിറ്റര്‍ പരിധിയിലെ രണ്ട് ഫാമുകളിലെ പതിനാലും എട്ടും വീതം പന്നികളെയും കൊല്ലും. 

ഫയര്‍ ആന്റ് റസ്‌ക്യൂ ജീവനക്കാരുടെ സഹകരണത്തോടെ ഫാമും പരിസരവും അണുവിമുക്തമാക്കുന്ന നടപടികള്‍ അതിന് ശേഷം തുടങ്ങും. രോഗബാധിത പ്രദേശത്തെ ആര്‍.ആര്‍.ടി ഏകോപന ചുമതലയുള്ള സുല്‍ത്താന്‍ ബത്തേരി വെറ്ററിനറി പോളിക്ലിനിക്കിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.സജി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ രാവിലെ യോഗം ചേര്‍ന്നു. തുടര്‍ന്ന് രാവിലെ 9 മുതല്‍ പന്നികളെ സംസ്‌ക്കരിക്കുന്നതിനുളള കുഴി മണ്ണു മന്തിയന്ത്രത്തിന്റെ സഹായത്തോടെ തയ്യാറാക്കി. 

വൈകീട്ട് മൂന്നോടെയാണ് കുഴി നിര്‍മ്മാണം പൂര്‍ത്തിയായത്. 12 അടി താഴ്ച്ചയിലും 10 അടി വീതിയിലും 33 അടി നീളത്തിലുമുളള കുഴി ഫാമില്‍ നിന്ന് 15 മീറ്റര്‍ അകലെയാണ് തയ്യാറാക്കിയത്. നൂല്‍പ്പുഴ വെറ്റിനറി സര്‍ജന്‍ ഡോ. കെ. അസൈനാര്‍, അമ്പലവയല്‍ വെറ്റിനറി സര്‍ജന്‍ ഡോ.വിഷ്ണു സോമന്‍ എന്നിവരാണ് പന്നികളെ ഉന്മൂലനം ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News