Priya Varghese Appointment | പ്രിയാ വർഗീസിൻറെ നിയമനത്തിൽ വിട്ടു വീഴ്ചയില്ലാതെ ഗവർണർ, കോടതിയെ സമീപിക്കാൻ കണ്ണൂർ വിസി?

ഇപ്പോൾ സ്വീകരിച്ചത് സ്റ്റേ മാത്രമാണെന്നും അത് തന്നെ വിസിയുടെ വിശദീകരണത്തിന് ശേഷമാണെന്നുമാണ് നിലവിൽ രാജ്ഭവൻ നൽകുന്ന  വിശദീകരണം

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 10:29 AM IST
  • ചാൻസലറുടെ നടപടി ചോദ്യം ചെയ്യാൻ വിസിക്ക് കഴിയുമോ എന്ന് ഗവർണർ
  • ഇപ്പോൾ സ്വീകരിച്ചത് സ്റ്റേ മാത്രമാണെന്ന് രാജ്ഭവൻ
  • കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണ് പ്രിയ വർഗീസിൻറെ നിയമനം എന്ന് ഗവർണർ
Priya Varghese Appointment | പ്രിയാ വർഗീസിൻറെ നിയമനത്തിൽ വിട്ടു വീഴ്ചയില്ലാതെ ഗവർണർ, കോടതിയെ സമീപിക്കാൻ കണ്ണൂർ വിസി?

തിരുവനന്തപുരം: പ്രിയാ വർഗീസിൻറെ നിയമനത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യറാവാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതേസമയം നടപടിക്കെതിരെ കണ്ണൂർ വിസി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. എന്നാൽ ചാൻസലറുടെ നടപടി ചോദ്യം ചെയ്യാൻ വിസിക്ക് കഴിയുമോ എന്ന് ഗവർണർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചോദിച്ചിരുന്നു.

ഇപ്പോൾ സ്വീകരിച്ചത് സ്റ്റേ മാത്രമാണെന്നും അത് തന്നെ വിസിയുടെ വിശദീകരണത്തിന് ശേഷമാണെന്നുമാണ് നിലവിൽ രാജ്ഭവൻ നൽകുന്ന  വിശദീകരണം. കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്‍റെ ഭാര്യയെ കണ്ണൂർ സർവ്വകലാശാലയിൽ അസി.പ്രൊഫസറായി നിയമിച്ചതെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്.

ALSO READ: Kannur University : പ്രിയ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തു; കണ്ണൂർ സർവകലാശാല വിസിക്ക് കാരണം കാണിക്കൽ നോട്ടീസ്

അധ്യാപകന യോഗ്യതയില്ലാത്ത ആൾ നിയമനം നേടിയത്  രാഷ്ട്രീയ നാടകം ആണെന്നും ഗവർണർ വിമർശിച്ചിരുന്നു. അതേസമയം വിഷയത്തിൽ ഗവർണർ ചടങ്ങൾ പാലിച്ചില്ലെന്ന് കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റും ആരോപിച്ചിരുന്നു. എന്നാൽ നിയമന ഉത്തരവ് മരവിപ്പിച്ചതിനെ സംബന്ധിച്ച് പ്രിയ വർഗീസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഒരു രാഷ്ട്രീയനാടകത്തിന്റെ ഫലപ്രാപ്തിയാണ് ഇന്നലത്തെ തീരുമാനത്തിലൂടെ നടപ്പിലായതെന്നും കോൺഗ്രസുകാരനായ സെനറ്റ് അംഗമാണ് തനിക്കെതിരെ വിസിക്ക് പരാതി കൊടുത്തതെന്നും പ്രിയ വർഗീസ് തൻറെ ഫേസബുക്ക് പോസ്റ്റിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News