Narendra Modi: ലോകത്തെ വൻകിട രാഷ്ട്രങ്ങളുടെ കിടപിടിക്കുന്നതാണ് നമ്മുടെ തുറമുഖങ്ങൾ; നരേന്ദ്ര മോദി

Narendra Modi: പത്ത് വര്‍ഷം മുന്‍പ് നമ്മുടെ തുറമുഖങ്ങളില്‍ കപ്പലുകള്‍ക്ക് വളരെയധികം സമയം കാത്തുകിടക്കണമായിരുന്നു. പക്ഷെ ഇന്ന്  ആഗോള കടല്‍ വ്യാപാരത്തിന്റെ കേന്ദ്രമാക്കി ഭാരതത്തെ മാറ്റുമെന്നും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഇതിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 11:46 PM IST
  • 4,000 കോടിയുടെ കൊച്ചി കപ്പല്‍ശാല വികസനപദ്ധതികള്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
  • രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നതെന്നും ഇത് കൊച്ചിയുടെയും ഭാരതത്തിന്റെയും ഭാവി മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ.
Narendra Modi: ലോകത്തെ വൻകിട രാഷ്ട്രങ്ങളുടെ കിടപിടിക്കുന്നതാണ് നമ്മുടെ തുറമുഖങ്ങൾ; നരേന്ദ്ര മോദി

കൊച്ചി: ലോകത്തെ വന്‍കിട രാഷ്ട്രങ്ങളോട് കിടപിടിക്കുന്നതാണ് നമ്മുടെ തുറമുഖങ്ങള്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നതെന്നും ഇത് കൊച്ചിയുടെയും ഭാരതത്തിന്റെയും ഭാവി മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തൂ.  4,000 കോടിയുടെ കൊച്ചി കപ്പല്‍ശാല വികസനപദ്ധതികള്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

പത്ത് വര്‍ഷം മുന്‍പ് നമ്മുടെ തുറമുഖങ്ങളില്‍ കപ്പലുകള്‍ക്ക് വളരെയധികം സമയം കാത്തുകിടക്കണമായിരുന്നു. പക്ഷെ ഇന്ന്  ആഗോള കടല്‍ വ്യാപാരത്തിന്റെ കേന്ദ്രമാക്കി ഭാരതത്തെ മാറ്റുമെന്നും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഇതിന് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ALSO READ:  വീണ വിജയൻ്റെ കമ്പനി എക്സാലോജിക്കിനെ കുരുക്കി ROCയുടെ നിർണായക റിപ്പോർട്ട്

'ഇന്ന് ഇന്ത്യ ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായി മാറുമ്പോള്‍, നമ്മള്‍ നമ്മുടെ കടല്‍ശക്തി വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ന് രാജ്യത്തിന് ഏറ്റവും വലിയ ഡ്രൈ ഡോക്ക് (എന്‍ഡിഡി) ലഭിച്ചു. ഇതുകൂടാതെ കപ്പല്‍ നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള അന്താരാഷ്ട്ര കേന്ദ്രം, എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉദ്ഘാടനം ചെയ്തു. ഈ പുതിയ ഫീച്ചറുകളോടെ കപ്പല്‍ശാലയുടെ ശേഷി പലമടങ്ങ് വര്‍ദ്ധിച്ചു. ഈ സൗകര്യങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു', മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News