രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ; കാസർഗോഡ് പരിപാടിയിൽ നിന്നും എംപിയേയും എംഎൽഎയും മാറ്റി നിർത്തിയെന്ന് പരാതി

President Ramnath Kovind: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ (Ramnath Kovind) കേരള സന്ദർശനത്തിന് ഇന്ന് തുടക്കം.  

Written by - Zee Malayalam News Desk | Last Updated : Dec 21, 2021, 08:17 AM IST
  • രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിൽ
  • ഉച്ചയ്‌ക്ക് 12.30 ഓടെ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തും
  • വൈകുന്നേരം കാസർഗോഡ് ക്യാമ്പസിൽ നടക്കുന്ന കേന്ദ്ര സർവകലാശാലയുടെ ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കും
രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ; കാസർഗോഡ് പരിപാടിയിൽ നിന്നും എംപിയേയും എംഎൽഎയും മാറ്റി നിർത്തിയെന്ന് പരാതി

തിരുവനന്തപുരം: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ (Ramnath Kovind) കേരള സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ന് ഉച്ചയ്‌ക്ക് 12.30 ഓടെ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തുന്ന അദ്ദേഹം സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും.
 
ഇന്ന് വൈകുന്നേരം 3.30 ന് കാസർഗോഡ് പെരിയ ക്യാമ്പസിൽ നടക്കുന്ന കേന്ദ്ര സർവകലാശാലയുടെ ബിരുദ ദാന ചടങ്ങിൽ അദ്ദേഹം (Presidnet Ramnath Kovind) പങ്കെടുക്കും. അതിനുശേഷം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൊച്ചി നേവൽ എയർബേസിലെത്തും. 

Also Read: Indore | വൃത്തിയുള്ള ന​ഗരത്തിനുള്ള പുരസ്കാരം അഞ്ചാം തവണയും ഇൻഡോറിന്

ഡിസംബർ 22 ന് അതായത് നാളെ രാവിലെ 9.50 ന് ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ (Southern Naval Command in Kochi) പരിപാടിയിൽ പങ്കെടുക്കുന്ന രാഷ്‌ട്രപതി ഐഎൻഎസ് വിക്രാന്തും സന്ദർശിക്കും.

ശേഷം 23 ന് രാവിലെ കൊച്ചിയിൽ നിന്ന് തിരിച്ച് 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. അവിടെ 11.30 ന് പൂജപ്പുരയിൽ പി.എൻ പണിക്കരുടെ വെങ്കല പ്രതിമ (Statue Of PN Panicker) അനാച്ഛാദനം രാഷ്‌ട്രപതി നിർവഹിക്കും. 24ന് രാവിലെ രാജ്ഭവനിൽ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി 9.50 ന് ഡൽഹിയിലേക്ക് മടങ്ങും.

ഇതിനിടയിൽ രാഷ്ട്രപതി പങ്കെടുക്കുന്ന കേരള, കേന്ദ്ര സര്‍വകലാശാലയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ സ്ഥലം എം.പി യും എം എൽ എയും ക്ഷണിക്കപ്പെട്ടിട്ടില്ല എന്ന പരാതി ഉയർന്നിട്ടുണ്ട്.

എംപിയായ തന്നെ ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ  രംഗത്തെത്തിയിട്ടുണ്ട്. 

പ്രോട്ടോക്കോള്‍ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ കാവിവല്‍ക്കരിക്കപ്പെട്ട പരിപാടിയായി ചടങ്ങിനെ മാറ്റിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എംപിയെ ഉള്‍പ്പെടുത്താത്ത നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും രാഷ്ട്രപതിയെക്കൂടി സര്‍വകലാശാല അധികൃതര്‍ അപമാനിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ആരോപിച്ചിട്ടുണ്ട്.  അദ്ദേത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News