രാജ്യം കൊവിഡ് പോരാളികോളോട് കടപെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി

രാഷ്ട്രപതി രാം നാഥ്‌ കൊവിന്ദ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കോവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.

Last Updated : Aug 14, 2020, 08:59 PM IST
  • ആരോഗ്യപ്രവര്‍ത്തകരോട് രാജ്യം കടപെട്ടിരിക്കുന്നു
  • അവര്‍ കാഴ്ചവെച്ചത് മാതൃകാപരമായ പ്രവര്‍ത്തനമാണ്
  • സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രാദേശിക സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു
  • സ്വാതന്ത്ര്യ സമരത്തിന് മഹാത്മാഗാന്ധി വഴിവിളക്കായി
രാജ്യം കൊവിഡ് പോരാളികോളോട് കടപെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി:രാഷ്ട്രപതി രാം നാഥ്‌ കൊവിന്ദ് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കോവിഡിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു.
കോവിഡ് മഹാമാരി ലോകം മുഴുവനുള്ള ജനജീവിതം തകിടം മറിച്ചെന്ന് രാഷ്ട്രപതി പറഞ്ഞു.

കോവിഡിന് എതിരായ പോരാട്ടം നടത്തിയ എല്ലാ ഡോക്റ്റര്‍ മാരോടും നഴ്സുമാരോടും ആരോഗ്യ പ്രവര്‍ത്തകരോടും മുന്നില്‍ നിന്ന് പൊരുതിയ 
എല്ലാവരോടും രാജ്യം കടപെട്ടിരിക്കുന്നു.

അവര്‍ കാഴ്ചവെച്ചത് മാതൃകാപരമായ പ്രവര്‍ത്തനമാണ് എന്നും രാഷ്ട്രപതി പറഞ്ഞു.

കൊറോണ യോദ്ധാക്കളെ അഭിനന്ദിച്ചാല്‍ അത് കുറഞ്ഞുപോകും,ചെയ്യാന്‍ കഴിയുന്നതിനുമപ്പുറമുള്ള പ്രവര്‍ത്തനമാണ് അവര്‍ നടത്തിയതെന്നും 
രാഷ്ട്രപതി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം കൊണ്ട് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനും അവശ്യ സര്‍വീസുകള്‍ ലഭ്യമാക്കാനും കഴിഞ്ഞെന്നും 
രാഷ്ട്രപതി ചൂണ്ടിക്കാട്ടി,

നമ്മുടെ രാജ്യം വിശാലവും ജനസാന്ദ്രത ഏറിയതും വ്യത്യസ്ത സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതുമാണ്,അങ്ങനെയുള്ള നമ്മുടെ രാജ്യത്ത് 
വെല്ലുവിളികള്‍ നേരിടുന്നതിന് അസാധാരണമായ പരിശ്രമത്തിലൂടെയാണ് കഴിഞ്ഞത് എന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി,

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രാദേശിക സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞെന്നും രാഷ്ട്രപതി പറഞ്ഞു.
ലോകത്ത് എവിടെയുമുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ നാം പ്രതിജ്ഞാ ബാദ്ധരാണ് എന്ന് പറഞ്ഞ രാഷ്ട്രപതി വന്ദേ ഭാരത്‌ ദൗത്യത്തിലൂടെ 
ലക്ഷക്കണക്കിന്‌ പേരെ മടക്കി കൊണ്ട് വന്നതും ചൂണ്ടിക്കാട്ടി.

Also Read;സ്വാതന്ത്ര്യ ദിനാഘോഷം;കനത്ത സുരക്ഷയില്‍ രാജ്യം;ചെങ്കോട്ടയില്‍ അതീവ ജാഗ്രത!

 

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ ലക്ഷക്കണക്കിന്‌ പേര്‍ക്ക് സഹായം നല്‍കിയ കാര്യം രാഷ്ട്രപതി എടുത്ത് പറഞ്ഞു.
സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ ആവശ്യമുള്ളവര്‍ക്കെല്ലാം  വിതരണം ചെയ്തത് കൊണ്ട് ഒരു കുടുംബത്തിനും വിശന്ന് കഴിയേണ്ടി വന്നിട്ടില്ല,
എല്ലാ മാസവും 80 കോടി ജനങ്ങള്‍ക്ക് റേഷന്‍ ഉറപ്പാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു,സ്വാതന്ത്ര്യ സമരത്തിന് മഹാത്മാഗാന്ധി വഴിവിളക്കായി എന്നത് 
നമ്മുടെ ഭാഗ്യമാണ്,മഹാത്മാവായ ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യന്‍ മണ്ണില്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും രാഷ്ട്രപതി അഭിപ്രായപെട്ടു.
സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തെ സ്മരിക്കണം എന്ന് പറഞ്ഞ രാഷ്ട്രപതി നമുക്കെല്ലാം സ്വതന്ത്ര രാജ്യത്ത് ജീവിക്കാന്‍ കഴിയുന്നത്‌ 
അവരുടെ ത്യാഗത്തിന്റെ ഫലമായാണെന്നും രാഷ്ട്രപതി അഭിപ്രായപെട്ടു,

Trending News