കൊറോണ വൈറസ്: മാസ്ക്കുകള്‍ തുന്നി ഇന്ത്യയുടെ പ്രഥമ വനിത!

കൊറോണ വൈറസ് പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ഇന്ത്യ. 

Last Updated : Apr 23, 2020, 01:10 PM IST
കൊറോണ വൈറസ്: മാസ്ക്കുകള്‍ തുന്നി ഇന്ത്യയുടെ പ്രഥമ വനിത!

ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ഇന്ത്യ. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരിക്കുന്ന ലോക്ക് ഡൌണ്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒന്നടങ്കം പാലിച്ചു വരികയാണ്‌. 

ഇപ്പോഴിതാ, കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്ക്കുകള്‍ തുന്നുന്ന ഇന്ത്യയുടെ പ്രഥമ വനിതയുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മാംസാഹാരമില്ല; പക്ഷിയെ കൊന്ന് പാകം ചെയ്യാന്‍ ശ്രമം! 

 

രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ ഔദ്യോഗിക വസതിയിലിരുന്നാണ് സവിതാ കോവിന്ദ് മാസ്ക്കുകള്‍ തുന്നുന്നത്. Delhi Urban Shelter Improvement Board-ന്‍റെ വിവിധ ഷെല്‍ട്ടര്‍ ഹോമുകളിലേക്കാണ് ഈ മാസ്ക്കുകള്‍ എത്തിക്കുക. 

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒറ്റകെട്ടായി കൊവിഡിനെ നേരിടാനാകുമെന്ന സന്ദേശമാണ് സവിതാ കോവിന്ദ് ഈ പ്രവര്‍ത്തിയിലൂടെ നല്‍കുന്നത്.  

ചുവന്ന നിറത്തിലുള്ള മാസ്ക് ധരിച്ചുകൊണ്ടാണ് സവിതാ കൊവിന്ദ് ജനങ്ങള്‍ക്കായുള്ള മാസ്ക്കുകള്‍ തുന്നുന്നത്. 

നാട്ടിലെത്താന്‍ സഹായിക്കണം... അഭ്യര്‍ത്ഥനയുമായി ഗര്‍ഭിണികളായ 40 നഴ്സുമാര്‍!

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി പൊതു അകലം പാലിക്കണമെന്നും മാസ്ക്കുകള്‍ ധരിക്കണമെന്നും കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും ആരോഗ്യ വിദഗ്തര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 

ലോകത്താകമാനം രണ്ട് മില്ല്യണിലധികം ആളുകള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,80,000ലധികം ആളുകളാണ് ഇതുവരെ മഹാമാരിയെ തുടര്‍ന്ന് മരിച്ചിരിക്കുന്നത്. 

Trending News