സികെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് പ്രശാന്ത് മലവയൽ

സികെ ജാനുവിന് കോഴ നൽകിയെന്ന വിവാദം കെട്ടിച്ചമച്ച നാടകമാണെന്ന് ചോദ്യം ചെയ്യലിന് ശേഷം പ്രശാന്ത് മലവയൽ പ്രതികരിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 27, 2021, 06:10 PM IST
  • അന്വേഷണ സംഘത്തെ കാര്യങ്ങൾ ധരിപ്പിച്ചു
  • ഇനിയും ആവശ്യപ്പെട്ടാൽ ഹാജരാകും
  • അന്വേഷണവുമായി സഹകരിക്കും
  • ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും പ്രശാന്ത് മലവയൽ വ്യക്തമാക്കി
സികെ ജാനുവിന് ബിജെപി കോഴ നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് പ്രശാന്ത് മലവയൽ

വയനാട്: സികെ ജാനുവിന് (CK Janu) ബിജെപി കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈംബ്രാഞ്ച് (Crime Branch) സംഘം ചോദ്യം ചെയ്തു. വിവാദം കെട്ടിച്ചമച്ച നാടകമാണെന്ന് ചോദ്യം ചെയ്യലിന് ശേഷം പ്രശാന്ത് മലവയൽ പ്രതികരിച്ചു. ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.

അന്വേഷണ സംഘത്തെ കാര്യങ്ങൾ ധരിപ്പിച്ചു. ഇനിയും ആവശ്യപ്പെട്ടാൽ ഹാജരാകും. അന്വേഷണവുമായി സഹകരിക്കും. ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും പ്രശാന്ത് മലവയൽ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് സംഘം ഏഴ് മണിക്കൂറോളമാണ് പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്തത്. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ മണിമല റിസോർട്ടിലെത്തി പണം ജാനുവിന് കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് (Investigation team) മൊഴി നൽകിയിരുന്നു.

ALSO READ: സികെ ജാനുവിന് പണം നൽകിയത് ആർഎസ്എസിന്റെ അറിവോടെ; പുതിയ ഫോൺ സംഭാഷണം പുറത്ത്

തുണി സഞ്ചിയിലാണ് പ്രശാന്ത് മലവയൽ (Prasanth Malavayal) പണം കൊണ്ടുവന്നത്. അതിന് മുകളിൽ ചെറുപഴവും മറ്റും വച്ചിരുന്നു. പൂജ കഴിച്ച സാധനങ്ങളാണെന്നും സ്ഥാനാർഥിക്ക് കൊടുക്കാനാണെന്നുമാണ് പറഞ്ഞത്. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ സികെ ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത പറഞ്ഞിരുന്നു. സികെ ജാനുവിന് 10 ലക്ഷം രൂപ നൽകിയതിന് പുറമേയാണ് 25 ലക്ഷം രൂപ കൂടി നൽകിയതെന്ന് പ്രസീത വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News