Train | ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് അപകടം; ​ഗതാ​ഗതം തടസ്സപ്പെട്ടു, ട്രെയിൻ സമയങ്ങളിൽ മാറ്റം

ഇലക്ട്രിക് എ‍ഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് തകർന്ന് വീഴുകയായിരുന്നു. പാൻ്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈൻ പൊട്ടാൻ കാരണമായി.

Written by - Zee Malayalam News Desk | Last Updated : Feb 13, 2022, 06:38 AM IST
  • ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം - ന്യൂ ഡൽഹി കേരള എക്സ്പ്രസാണ് ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ടത്
  • തുടർന്ന് വൈകിട്ട് ഏഴ് മണിയോടെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു
  • ഡീസൽ എഞ്ചിനുള്ള ട്രെയിനുകൾക്ക് കടന്നുപോകാൻ തടസ്സമില്ല
  • എന്നാൽ, ഇലക്ട്രിക് എഞ്ചിനുകൾ ഘടിപ്പിച്ച ട്രെയിനുകളുടെ ​ഗതാ​ഗതമാണ് തടസ്സപ്പെട്ടത്
Train | ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് അപകടം; ​ഗതാ​ഗതം തടസ്സപ്പെട്ടു, ട്രെയിൻ സമയങ്ങളിൽ മാറ്റം

കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ ഓടിക്കൊണ്ടിരുന്ന കേരള എക്സ്പ്രസിന് മുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് ​ഗതാ​ഗതം തടസ്സപ്പെട്ടു. ഒരു ട്രെയിൻ വഴി തിരിച്ച് വിട്ടു. രണ്ട് ട്രെയിനുകൾ സമയം മാറ്റി. ഇലക്ട്രിക് ലൈൻ തകരാർ ഉടൻ പരിഹരിക്കുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കിയത്. ഇലക്ട്രിക് എ‍ഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് തകർന്ന് വീഴുകയായിരുന്നു. പാൻ്റോഗ്രാഫ് പൊട്ടി വീണത് ഇലക്ട്രിക് ലൈൻ പൊട്ടാൻ കാരണമായി.

സമയം മാറ്റിയ ട്രെയിനുകൾ

1. 16319 കൊച്ചുവേളി - ബാനസ്‌വാഡി ഹംസഫർ എക്‌സ്‌സ് (കൊച്ചുവേളി :18.05 മണിക്കൂർ) 20.00 മണിക്കൂറിന് (1 മണിക്കൂർ 55 മിനിറ്റ് വൈകി) പുറപ്പെടുന്നതിന് വീണ്ടും ഷെഡ്യൂൾ ചെയ്‌തു.

2. 12624 തിരുവനന്തപുരം - MGR ചെന്നൈ Ctrl മെയിൽ (തിരുവനന്തപുരം :15.00 മണിക്കൂർ) 21.00 മണിക്ക് പുറപ്പെടുന്നതിന് വീണ്ടും ഷെഡ്യൂൾ ചെയ്‌തു. (6 മണിക്കൂർ വൈകി).

വഴി തിരിച്ചുവിട്ടത്

18.25-ന് പുനലൂരിൽ നിന്ന് പുറപ്പെട്ട 16327 പുനലൂർ-ഗുരുവായൂർ എക്‌സ്പ്രസ് (12.02.22-ന്) കായംകുളത്തിന് ഇടയിൽ തിരിച്ചുവിട്ടു. ആലപ്പുഴ വഴി എറണാകുളത്തും.

ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം - ന്യൂ ഡൽഹി കേരള എക്സ്പ്രസാണ് ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ടത്. തുടർന്ന് വൈകിട്ട് ഏഴ് മണിയോടെ ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു. ഡീസൽ എഞ്ചിനുള്ള ട്രെയിനുകൾക്ക് കടന്നുപോകാൻ തടസ്സമില്ല. എന്നാൽ, ഇലക്ട്രിക് എഞ്ചിനുകൾ ഘടിപ്പിച്ച ട്രെയിനുകളുടെ ​ഗതാ​ഗതമാണ് തടസ്സപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News