''ഞങ്ങൾ പോളിടെക്നിക് പഠിച്ചതാ''; യന്ത്രങ്ങളുടെ പ്രവർത്തനം മാത്രമല്ല, പ്ലാസ്റ്റോ ബ്രിക്കും ഉണ്ടാക്കും

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് പ്ലാസ്റ്റോ ബ്രിക്ക് എന്ന ഈ കട്ടകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കോളേജില്‍ നടന്ന എക്സിബിഷനിലായിരുന്നു ഇവര്‍ കണ്ടെത്തിയ ആശയം പുറം ലോകത്തെത്തിച്ചത്. സിമന്‍റും കമ്പിയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്ലാസ്റ്റോ ബ്രിക്കുകളുടെ ഉള്‍ഭാഗത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് നിറക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 19, 2022, 03:09 PM IST
  • വിവിധ തരം കട്ടകളിൽ നിന്നെല്ലാം വ്യത്യസ്തമായ കട്ടകളാണ് വിദ്യാര്‍ഥികള്‍ കണ്ടെത്തിയിരിക്കുന്നത്.
  • ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് പ്ലാസ്റ്റോ ബ്രിക്ക് എന്ന ഈ കട്ടകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
  • രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ് ഈ ആശയത്തിന് പിന്നിലുള്ളത്.
''ഞങ്ങൾ പോളിടെക്നിക് പഠിച്ചതാ''; യന്ത്രങ്ങളുടെ പ്രവർത്തനം മാത്രമല്ല, പ്ലാസ്റ്റോ ബ്രിക്കും ഉണ്ടാക്കും

മലപ്പുറം: വീട് നിര്‍മ്മാണത്തിന് അധിക ചിലവ് വരുന്ന കല്ലുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് മലപ്പുറം പെരിന്തല്‍മണ്ണ ഗവ: പോളിടെക്നിക് കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. സാധാരണ വീട് നിര്‍മ്മാണത്തിനും കെട്ടിട നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന വിവിധ തരം കട്ടകളിൽ നിന്നെല്ലാം വ്യത്യസ്തമായ കട്ടകളാണ് വിദ്യാര്‍ഥികള്‍ കണ്ടെത്തിയിരിക്കുന്നത്.

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് പ്ലാസ്റ്റോ ബ്രിക്ക് എന്ന ഈ കട്ടകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കോളേജില്‍ നടന്ന എക്സിബിഷനിലായിരുന്നു ഇവര്‍ കണ്ടെത്തിയ ആശയം പുറം ലോകത്തെത്തിച്ചത്. സിമന്‍റും കമ്പിയും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്ലാസ്റ്റോ ബ്രിക്കുകളുടെ ഉള്‍ഭാഗത്ത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് നിറക്കുന്നത്. അത് കൊണ്ടു തന്നെ പ്ലാസ്റ്റോ ബ്രിക്ക് നിര്‍മ്മാണത്തിന് ചിലവും കുറവാണ്.

Read Also: National Reading Day 2022 : ഇന്ന് വായനാദിനം; ആചരിക്കുന്നത് എന്തിന്, പ്രാധാന്യം എന്ത് തുടങ്ങി ഈ ദിനത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ഈ കാലഘട്ടത്തില്‍ സമൂഹം നേരിടുന്ന വലിയൊരു പ്രശ്നമായ പ്ലാസ്റ്റിക്ക് മാലിന്യം എങ്ങനെ ഉപയോഗപ്പെടുത്താമെന്നുമുള്ള വലിയൊരു സന്ദേശവും ഈ പ്ലാസ്റ്റോ ബ്രിക്ക് നിര്‍മ്മാണത്തിലൂടെ ഇവര്‍ പുറത്തെത്തിക്കുകയാണ്. സാധാരണ ഗതിയില്‍ വീടു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കട്ടകളേക്കാള്‍ ഭാരക്കുറവും ഉറപ്പും ഈ പ്ലാസ്റ്റോ ബ്രിക്കിന് ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ് ഈ ആശയത്തിന് പിന്നിലുള്ളത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News