High Court: പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പോക്സോ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കാം; ഉത്തരവുമായി ഹൈക്കോടതി

Kerala Highcourt Order about POCSO cases:  നിരപരാധികളായ ആളുകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കള്ളകേസിൽ കുടുക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 23, 2023, 02:25 PM IST
  • നിരപരാധികളായ ആളുകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കള്ളകേസിൽ കുടുക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ട്.
  • കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലെ തന്നെ നിരപരാധികളെ സംരക്ഷിക്കുന്നതും പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു.
High Court: പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പോക്സോ പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം നല്‍കാം; ഉത്തരവുമായി ഹൈക്കോടതി

തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പോക്സോ കേസിൽ പ്രതികളായവർക്ക്  മുന്‍കൂര്‍ജാമ്യം നല്‍കാമെന്ന നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. മക്കളോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നിർണ്ണായകമായ ഉത്തരവ് ഹൈക്കോടതി ആരാഞ്ഞിരിക്കുന്നത്.

നിരപരാധികളായ ആളുകളെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കള്ളകേസിൽ കുടുക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ട്. വസ്തുത പരിശോധിച്ച ശേഷം മാത്രം  ഇത്തരം സാഹചര്യങ്ങളിൽ  തീരുമാനം എടുക്കണമെന്നും  ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിലയിരുത്തി. കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലെ തന്നെ നിരപരാധികളെ സംരക്ഷിക്കുന്നതും പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു.

ALSO READ: പരിചയം നടിച്ച് വീട്ടിൽക്കയറി മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ!

കുട്ടികളുടെ കസ്റ്റഡി തർക്കവുമായി ബന്ധപ്പെട്ട് കുടുംബ കോടതികളിൽ പിതാവിനെതിരെ വ്യാജ പീഡന ആരോപണം നടത്തുന്ന നിരവധി കേസുകളുണ്ടെന്നും ഹൈക്കോടതി മറ്റൊരു വിധിയിൽ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ മുൻകൂർ ജാമ്യം നൽകാിരിക്കുന്നത് ആ വ്യക്തിയോട് കാണിക്കുന്ന നീതി നിഷേധമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News